അങ്ങനെയൊക്കെ സംസാരിക്കാമോ? റിമി ടോമി ദാസേട്ടനോടൊക്കെ സംസാരിക്കുന്നത് കാണുമ്പോൾ അതിശയം തോന്നി; വെളിപ്പെടുത്തി ചിത്ര

258

മലയാളികളുടെ സ്വന്തം വാനമ്പാടിയാണ് ഗായിക കെഎസ് ചിത്ര. തന്റെ അറുപതാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് ഗായിക ഇപ്പോൾ. വിവിധ ഭാഷകളിലായി 25,000 ഗാനങ്ങൾ ചിത്ര പാടിയിട്ടുണ്ട്. എആർ, റഹ്‌മാൻ, ഇളയരാജ, എംഎം കീരവാണി തുടങ്ങിയ സം?ഗീത സംവിധായകരുടെ അനശ്വരമായ ഗാനങ്ങൾ പാടാൻ ചിത്രയ്ക്ക് കഴിഞ്ഞു. ഇപ്പോഴും തന്റെ ശബ്ദ മാധുര്യംകൊണ്ടു ഏവരെയും അതിശയിപ്പിക്കുകയാണ് ഈ,ഗായിക. സ്റ്രാർ സിംഗറിൽ ജഡ്ജായാണ് ചിത്ര പേര്‌കേഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്.

ഇതിനിടെ പുതിയൊരു അഭിമുഖത്തിൽ ചിത്ര യുവ ഗായകരെ കുറിച്ചു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

Advertisements

ചിത്ര പറയുന്നത് ഇപ്പോഴത്തെ പുതിയ ഗായകരിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട് എന്നാണ്. റിമി ടോമി ഒരു സ്റ്റേജ് ഷോ ലൈവായി കൊണ്ട് പോകുന്നതും കാണികളെ കൈയിലെടുക്കുന്നതും കണ്ട് ഞാൻ ആശ്ചര്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയൊക്കെ സംസാരിക്കാമോ എന്ന് ഞാൻ അന്തംവിട്ടിട്ടുണ്ട്. അങ്ങനെയൊക്കെ ചെയ്താൽ തെറ്റായി എടുക്കുമോ എന്ന ചിന്തയൊക്കെ എനിക്കുണ്ടായിരുന്നു. റിമി ടോമിയുടെ കൺസേർട്ടിൽ അവർ ദാസേട്ടനോടൊക്കെ സംസാരിക്കുന്നത് കാണുമ്പോൾ അതിശയം തോന്നിയെന്നും ചിത്ര പറയുന്നു.

ALSO READ- നടിയെ ആ ക്ര മിച്ച കേസ് കാരണം നഷ്ടമായത് എന്റെ ജീവിതം; വിചാരണ നീണ്ടുപോകുന്നത് ആശങ്കയാണെന്ന് ദിലീപ്

‘നമ്മളും വേദിയിൽ എന്തെങ്കിലും സംസാരിക്കണം, ഒന്നും പറയാതെ പാടിക്കൊണ്ടിരുന്നാൽ ആൾക്കാർക്ക് ഇഷ്ടപെടില്ല എന്ന് ഞാൻ റിമിയിൽ നിന്നും പഠിച്ചു. പുതിയ കുട്ടികളിൽ എന്തെങ്കിലും നല്ലത് കണ്ടാൽ സ്വീകരിക്കും. അതേസമയം തന്നെക്കൊണ്ട് പറ്റാത്തതാണെങ്കിൽ ആസ്വദിക്കുകയേ ഉള്ളൂ’- എന്നാണ് ചിത്ര പറയുന്നത്.

ഇപ്പോൾ തന്റെ ശബ്ദത്തിന് നല്ല വ്യത്യാസം വന്നിട്ടുണ്ടെന്നും, പഴയതുപോലെ ആ റേഞ്ചിൽ പാടാൻ ഇപ്പോൾ അങ്ങനെ കഴിയാറില്ല എന്നും ഗായിക പറയുന്നു. പ്രായത്തിന്റേതായ പ്രശ്‌നങ്ങൾ ഉണ്ടെന്നും, ശബ്ദത്തിന് കുറച്ചുകൂടി കട്ടി വന്നിട്ടുണ്ടെന്നും ചിത്ര വെളിപ്പെടുത്തി.
ALSO READ-നീ ഒരത്ഭുതമാണ്, പഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അത്ഭുതം; ദേവനന്ദയ്ക്ക് പത്താം പിറന്നാൾ ദിനത്തിൽ സർപ്രൈസ് സമ്മാനവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

പക്ഷെ, സംഗീതം ഇല്ലാതെ തനിക്ക് ജീവിക്കാൻ കഴിയില്ല. പാടാൻ പറ്റിയില്ലെങ്കിലും കേട്ടുകൊണ്ടെങ്കിലും ഇരിക്കണം. നമ്മുടെ ശബ്ദം എത്രത്തോളം ഒരു നായികയ്ക്ക് ചേരുന്നുണ്ടോ അത് വരെ പാടാം. നമുക്ക് ശരിയാവുന്നില്ലെന്ന് തോന്നിയാൽ പാടരുത്. സ്വയം തിരിച്ചറിവ് ഉണ്ടാകണമെന്നും ചിത്ര പറയുന്നു.

എല്ലാ മേഖലയിലും പോലെ ഈ മേഖലയിലും നല്ല ഈഗോയുണ്ട്. പക്ഷെ പേര് പറയാൻ താൽപര്യമില്ല. ഇങ്ങനെയൊക്കെ ഇവർക്ക് ചിന്തിക്കാൻ പറ്റുമോ എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. അവരിൽ നിന്നും മാറി നിൽക്കാനാണ് ശ്രമിച്ചിട്ടുള്ളതെന്നാണ് ചിത്ര പറയുന്നത്.

Advertisement