അന്നപൂര്‍ണി സിനിമ വിവാദം, പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്

59

നയൻതാര നായികയായ ചിത്രം’അന്നപൂര്‍ണി ‘ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച . ചിത്രം വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ചിത്രത്തിലെ ചില രംഗങ്ങൾ ഹൈന്ദവ മതവികാരം വ്രണപ്പെടുത്തുന്നു എന്നതാണ് ഉയർന്ന ആരോപണം.

സംഭവം വലിയ വാർത്തയായതോടെ നിർമ്മാതാക്കൾ ഡിസംബർ 29ന് നെറ്റ്ഫ്‌ലിക്‌സിൽ ഒടിടി റിലീസായി എത്തിയ ചിത്രം പിൻവലിച്ചു. ഈ വിഷയത്തിൽ നിരവധി പേരാണ് പ്രതികരിച്ച് രംഗത്ത് എത്തിയത്. ഇപ്പോഴിതാ നടി പാർവതി തിരുവോത്ത് നെറ്റ്ഫ്‌ലിക്‌സിൽ നിന്ന് അന്നപൂർണി ഒഴിവാക്കിയ നിർമ്മാതക്കളുടെ നടപടിയിൽ പ്രതികരിച്ചുകൊണ്ട് എത്തിയിരിക്കുകയാണ്.

Advertisements

”അപകടകരമായ ഒരു കീഴ്വഴക്കം സൃഷ്ടിക്കപ്പെടുകയാണ്. ശ്വാസം വിടാൻ പോലും സമ്മതിക്കാത്ത രീതിയിൽ ഇടത് നിന്നും വലത് നിന്നും ‘സെൻററിൽ’നിന്നും സെൻസറിംഗ് നടക്കുന്നു’. അതേസമയം സ്വന്തം ചിത്രം വിവാദമായതിൽ നടി നയൻതാര ഇതുവരെ പ്രതികരിച്ചിട്ടില്ല.

മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ നടി നയന്‍താരക്കെതിരെയും നെറ്റ്ഫ്‌ലിക്‌സ് അധികൃതര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തിയെന്ന് ഹിന്ദു സംഘടനകളാണ് പരാതി നല്‍കിയത്. സിനിമയ്‌ക്കെതിരെ വിവാദം ഉയര്‍ന്ന പശ്ചാത്തലത്തില്‍ നയന്‍താര ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് സിനിമ ‘അന്നപൂരണി’ നെറ്റ്ഫ്‌ലിക്‌സില്‍ നിന്നും നീക്കം ചെയ്തു.

 

 

Advertisement