എല്ലാ കാര്യങ്ങളും വെട്ടി തുറന്ന് പറയുന്ന നടന്‍, വീട്ടില്‍ ചെന്ന് കണ്ടപ്പോള്‍ ഒത്തിരി ഇഷ്ടമായി, ധ്യാനിനെ കുറിച്ച് പൊന്നമ്മ ബാബു പറയുന്നു

331

വര്‍ഷങ്ങളായി മലയാള സിനിമയില്‍ അമ്മ വേഷങ്ങളിലൂം സഹനടി വേഷങ്ങളിലും തിളങ്ങി നില്‍ക്കുന്ന താരമാണ് നടി പൊന്നമ്മ ബാബു. നാടക രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരം നിരവധി ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ പ്രേഷകരുടെ സുപരിചിതയായി മാറുകയായിരുന്നു.

Advertisements

അതേ സമയം ഇതിനോടകം സിനിമയില്‍ കാല്‍ നൂറ്റാണ്ട് പൊന്നമ്മ ബാബു പിന്നിട്ടു കഴിഞ്ഞിരിക്കു കയാണ് നടി. മൂന്നൂറില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പാലാ സെന്റ് മേരീസ് സ്‌കൂളില്‍ പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് ഏറ്റുമാനൂര്‍ സുരഭിലയുടെ മാളം എന്ന നാടകത്തില്‍ ആദ്യമായി അഭിനയിക്കുന്നത്.

Also Read: അയാള്‍ അനുഭവിക്കും, താന്‍ അബ്യൂസ് ചെയ്യപ്പെട്ട കഥ തുറന്നുപറഞ്ഞ് ബിഗ് ബോസ് താരം, രാത്രിയായപ്പോള്‍ കഥ തിരുത്തി അയ്ഞ്ചല്‍, വന്‍ ട്വിസ്റ്റ്

നിസാര്‍ സംവിധാനം ചെയ്ത പടനായകന്‍ എന്ന ചിത്രത്തിലൂടെയായാണ് സിനിമയില്‍ തുടക്കം കുറിച്ചത്. സിനിമയ്ക്ക് ഒപ്പം സീരിയലിലും ഇപ്പോള്‍ സജീവമാണ് നടി. സീ കേരള ചാനലിലെ മിസ്സിസ് ഹിറ്റ്ലര്‍ എന്ന പരമ്പരയാണ് നടി ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന സീരിയല്‍.

ഇപ്പോഴിതാ നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പൊന്നമ്മ ബാബു. താന്‍ ആദ്യമൊന്നും ധ്യാനിന്റെ അഭിമുഖങ്ങള്‍ ശ്രദ്ധിക്കാറില്ലായിരുന്നുവെന്നും പിന്നീട് കണ്ട് തുടങ്ങിയപ്പോള്‍ വലിയ ഇഷ്ടമായി എന്നും താരം പറഞ്ഞു.

Also Read: ബിഗ് ബോസ് തുടങ്ങുമ്പോള്‍ ഒപ്പം ആയിരം ഫേക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും പിറക്കുന്നു, പിന്നില്‍ പ്രവര്‍ത്തിക്കുന്നത് കുട്ടികള്‍, ബിഗ് ബോസ് പിആര്‍ വര്‍ക്കിനെ കുറിച്ച് വെളിപ്പെടുത്തലുമായി ആര്യ

ധ്യാനിന്റെ സംസാരത്തില്‍ കള്ളത്തരമില്ല. എല്ലാ കാര്യങ്ങളും ധ്യാന്‍ തുറന്ന് സംസാരിക്കും. എന്താണോ നടന്നത് അത് അതുപോലെ തന്നെ പറയുമെന്നും ഒരിക്കല്‍ വീട്ടില്‍ ചെന്ന് ധ്യാനിനെ കണ്ടിരുന്നുവെന്നും തനിക്ക് ഒത്തിരി ഇഷ്ടമായി എന്നും ഒത്തിരി കാലം പരിചയമുള്ള ആളെ പോലെയാണ് ധ്യാന്‍ നമ്മളോട് സംസാരിക്കുന്നതെന്നും പൊന്നമ്മ ബാബു പറഞ്ഞു.

Advertisement