മറ്റൊരു രാജ്യത്താണുള്ളതെന്ന് കാമുകന്‍ പറഞ്ഞു, സര്‍പ്രൈസ് കൊടുക്കാന്‍ അവിടെ എത്തിയപ്പോഴാണ് വഞ്ചിക്കുകയായിരുന്നെന്ന് അറിഞ്ഞത്, തുറന്നുപറഞ്ഞ് പ്രാചി ദേശായി

102

സീരിയല്‍ പ്രേമികളുടെ ഇഷ്ട നായികയായിരുന്നു പ്രാചി ദേശായി. ടെലിവിഷനിലൂടെ ബോളിവുഡിലെത്തിയ പ്രാചിക്ക് ഇന്ന് നിരവധി ആരാധകരാണുള്ളത്. സീരിയല്‍ പ്രേമികളുടെ പ്രിയപ്പെട്ട കസം സേ എന്ന പരമ്പരയിലൂടെ അഭിനയ ലോകത്തേക്ക് ചേക്കേറിയ പ്രാചി ബനി എന്ന കഥാപാത്രത്തെയാണ് ഇതില്‍ അവതരിപ്പിച്ചത്.

Advertisements

ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് റോക്ക് ഓണ്‍ എന്ന സിനിമയിലൂടെയാണ് പ്രാചി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. 2008ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ, അസര്‍, ഐ മി ഓര്‍ മേം, ബോല്‍ ബച്ചന്‍ തുടങ്ങിയ സിനിമകളില്‍ പ്രാചി അഭിനയിച്ചിട്ടുണ്ട്.

Also Read: പ്രസവ ശേഷം മോഡേണ്‍ ലുക്കില്‍ നടി അനുശ്രീ, കുഞ്ഞിനെ സ്വന്തം അച്ഛനില്‍ നിന്നും അകറ്റിയ സ്ത്രീയെന്ന് സോഷ്യല്‍മീഡിയ, രൂക്ഷവിമര്‍ശനം

സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് പ്രാചി. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ പ്രണയത്തെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചുമെല്ലാം പ്രാചി പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

താന്‍ ഒരാളുമായി പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ അയാള്‍ തന്നെ വഞ്ചിച്ചുവെന്നും നടി പറയുന്നു. തന്റെ കാമുകന് സര്‍പ്രൈസ് കൊടുക്കാന്‍ പോയപ്പോഴാണ് അയാള്‍ തന്നോട് നുണ പറയുകയായിരുന്നുവെന്ന് മനസ്സിലായതെന്ന് നടി പറയുന്നു.

ഒരിക്കല്‍ പോണിലൂടെ സംസാരിച്ചപ്പോള്‍ കാമുകന്‍ പറഞ്ഞത് അയാള്‍ മറ്റൊരു രാജ്യത്താണെന്നായിരുന്നു. അവന് ഒരു സര്‍പ്രൈസ് കൊടുക്കാനായി താന്‍ അങ്ങോട്ടേക്ക് പോയി എന്നും എന്നാല്‍ അവിടെ എത്തിയപ്പോഴാണ് അവന്‍ അവിടെ ഇല്ലെന്നും തന്നോട് നുണ പറഞ്ഞതാണെന്ന് മനസ്സിലായതെന്നും നടി പറയുന്നു.

Also Read: എനിക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യുമെന്ന് മമ്മൂട്ടി, ഇഷ്ടം പോലെ ചെയ്‌തോ എന്ന് പറഞ്ഞ് തിരിച്ച് നടന്ന് ലാല്‍, ഹിറ്റ്‌ലര്‍ ഷൂട്ടിനിടെ മമ്മൂട്ടിയും ലാലും തമ്മിലുണ്ടായ അസ്വാരസ്യത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി സിദ്ധിഖ്

എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് അവനോട് സംസാരിക്കാന്‍ പോയില്ല, താന്‍ ഒറ്റയ്ക്ക് ആ രാജ്യം ചുറ്റിക്കറങ്ങിയെന്നും അവിടെ ഹോളിഡെ തനിച്ച് ആഘോഷിച്ച് തിരിച്ച് വന്നുവെന്നും പ്രാചി കൂട്ടിച്ചേര്‍ത്തു.

Advertisement