മകളുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്ന് രംഭ, ആഘോഷമാക്കി കുടുംബം, അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി ആരാധകരും, ചിത്രങ്ങള്‍ വൈറല്‍

117

തെന്നിന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ നായിക ആയി ഒരു കാലത്ത് വിലസിയിരുന്ന താര സുന്ദരിയാണ് നടി രംഭ. മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായിരുന്ന ഈ തെന്നിന്ത്യന്‍ ഗ്ലാമര്‍ സുന്ദരിയുടെ ശരിയായ പേര് വിജയലക്ഷ്മി എന്നായിരുന്നു.

Advertisements

എന്നാല്‍ അമൃത, രംഭ എന്നീ പേരുകളിലാണ് നടി സിനിമയില്‍ അറിയപ്പെട്ടത്. എംടി ഹരിഹരന്‍ കൂട്ടു കെട്ടില്‍ ഇറങ്ങിയ സര്‍ഗ്ഗം എന്ന ചിത്രത്തിലെ തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് രംഭ മലയാള സിനിമയിലേക്ക് എത്തിയത്. മലയാള സിനിമയില്‍ എത്തുമ്പോള്‍ അമൃത എന്നായിരുന്നു താരത്തിന്റെ പേര് പിന്നീട് മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോള്‍ രംഭ എന്ന പേര് സ്വീകരിക്കുക ആയിരുന്നു താരം.

Also Read: ഇതെന്താ ട്രിപ്പിന് പോകുവാണോ, പ്രസവത്തിന് പോകുംമുമ്പുള്ള ഹോസ്പിറ്റല്‍ ബാഗ് കണ്ട് പലരും ചോദിച്ചു, ഇനിയും രണ്ടാഴ്ച കാത്തിരിക്കേണ്ടി വരും, ലിന്റു റോണി പറയുന്നു

മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ, ബംഗാളി, ഭോജ്പുരി തുടങ്ങി ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുള്ള രംഭ ആ ഒക്കത്തി അടക്കു എന്ന തെലുഗു സിനിമയിലൂടെയാണ് സിനിമാ രംഗത്തേക്ക് അരങ്ങേറുന്നത്. സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് താരം വിവാഹിതയായത്. വിവഹത്തോടെ സിനിമ വിട്ട താരം ഇപ്പോള്‍ അമേരിക്കയില്‍ ആണ്.

ബിസിനസുകാരനായ ഇന്ദ്രന്‍ പത്മനാഭനെയാണ് രംഭ ജീവിത പങ്കാളിയാക്കിയത്. 2010ല്‍ ആയിരുന്നു രംഭയുടെ വിവാഹം നടന്നത്. മൂന്ന് മക്കളാണ് രംഭയ്ക്ക് ഉള്ളത്. ഇപ്പോഴിതാ മകള്‍ ലാന്യയുടെ ഒരു സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെക്കുകയാണ് രംഭ.

Also Read: സന്തോഷമെന്താണെന്ന് അവന്‍ അറിഞ്ഞിട്ടില്ല, എന്നാലും എല്ലാവരെയും ചിരിപ്പിക്കും, സുധിയെ കുറിച്ച് വേദനയോടെ സഹോദരന്‍ പറയുന്നു

ലാന്യ ഗ്രാജുവെഷന്‍ കരസ്ഥമാക്കിയതിന്റെ സന്തോഷമായിരുന്നു താരം പങ്കുവെച്ചത്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമുള്ള മറ്റ് ചിത്രങ്ങളും രംഭ പങ്കുവെച്ചിട്ടുണ്ട്. ചിരിച്ചുകൊണ്ട് പോസ് ചെയ്യുന്നുവെന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് രംഭയുടെ മകള്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നത്.

Advertisement