ഷൂട്ടിന് പോകുമ്പോള്‍ വീട്ടില്‍ സമാധാനം ഉണ്ടാവും, ഭയങ്കര ടോര്‍ച്ചറിങ്ങാണ് അമ്മ, നടി രമ്യ കൃഷ്ണനെ കുറിച്ച് വെളിപ്പെടുത്തലുമായി മകന്‍

628

തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ ഇഷ്ടതാരമാണ് നടി രമ്യ കൃഷ്ണന്‍. അഭിനയത്തില്‍ മറ്റു നടിമാരെ അപേക്ഷിച്ചു ഒരുപടി മുന്നിലാണ് നടി രമ്യ കൃഷ്ണന്‍. അതുകൊണ്ടുതന്നെ ശക്തമായ കഥാപാത്രങ്ങള്‍ രമ്യ കൃഷ്ണനെ തേടി എത്തിയിട്ടുണ്ട്.

Advertisements

അടുത്തിടെ റിലീസ് ചെയ്ത രജനികാന്ത് ചിത്രം ജയിലറില്‍ നടനെ വെല്ലുന്ന പ്രകടനമാണ് രമ്യ കൃഷ്ണന്‍ കാഴ്ചവച്ചത്. 80കളിലെ മിക്ക നായികമാര്‍ക്കും ആ പഴയ താരത്തിളക്കം നഷ്ടപ്പെട്ടുവെങ്കിലും രമ്യ കൃഷ്ണയുടെ കാര്യത്തില്‍ അത് നടന്നില്ല.

Also Read: ചില പിശാചുക്കളുടെ പരാമര്‍ശങ്ങള്‍ ഹിന്ദു വിശ്വാസികളെ വേദനിപ്പിച്ചിട്ടും അവര്‍ സംയമനം പാലിച്ചിട്ടുണ്ടെങ്കില്‍ അതാണ് ഏറ്റവും വലിയ മതേതരത്വം, കൊക്കില്‍ ജീവനുള്ളിടത്തോളം കാലം ഇനിയും ഗണേശോത്സവത്തില്‍ പങ്കെടുക്കുമെന്ന് സുരേഷ് ഗോപി

അന്നും ഇന്നും മികച്ച കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് ഈ താരം. രജനികാന്തിനൊപ്പം ജയിലറില്‍ വീണ്ടും എത്തിയപ്പോള്‍ നിറഞ്ഞ കൈയ്യടിയാണ് ഈ താരത്തിന് ലഭിച്ചത്. ജയിലറിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ രമ്യയും മകനും നടത്തിയ രസകരമായ സംഭാഷങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചിരി പടര്‍ത്തുന്നത്.

അമ്മയെ തനിക്ക് ഒത്തിരി ഇഷ്ടമാണ്. പക്ഷേ ഭയങ്കര ടോര്‍ച്ചറിങ് ആണെന്നും അത് ചെയ്യരുത് ഇത് ചെയ്യരുതെന്നൊക്കെ പറയുമെന്നും പക്ഷേ ഭയങ്കര ലിവിങ് ആണ് എപ്പോഴും തനിക്ക് ഉമ്മ തന്നോണ്ടിരിക്കുമെന്നും വീട്ടിലും ദേഷ്യപ്പെടുമ്പോള്‍ അമ്മ ബാഹുബലിയില്‍ കണ്ടതുപോലെ കണ്ണൊക്കെ വലുതാക്കുമെന്നും താന്‍ ശരിക്കും പേടിക്കുമെന്നും മകന്‍ പറയുന്നു.

Also Read: ഇടവേള മലയാളത്തില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അറിഞ്ഞുകൊണ്ട് എടുത്തത് ആണ്; നടി സനുഷ പറയുന്നു

പഠിക്കുന്ന കാര്യത്തിലൊന്നും അമ്മ ഒന്നും പറയാറില്ല. തനിക്ക് നല്ല മാര്‍ക്ക്‌സ് ഒക്കെ ഉണ്ടാവാറുണ്ട്. അമ്മ ചെയ്തതില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം പടയപ്പയിലെ നീലാംബരിയാണെന്നും ഷൂട്ടിന്റെ ഭാഗമായി അമ്മ ഒരുമാസത്തോളമൊക്കെ മാറി നില്‍ക്കുമ്പോള്‍ തനിക്ക് ഭയങ്കര മിസ്സിങാണെന്നും പക്ഷേ സമാധാനം ഉണ്ടാവുമെന്നും ഋത്വിക് പറയുന്നു.

Advertisement