ഒത്തിരി ഇഷ്ടമെന്ന് ചാന്ദ്‌നിയോട് ഷാജു, സേവ് ദി ഡേറ്റാണോ എന്ന് ആരാധകര്‍, താരം നല്‍കിയ കിടിലന്‍ മറുപടി കേട്ടോ

62

മിമിക്രി രംഗത്ത് നിന്നും മലയാള സിനിമയിലെത്തി വര്‍ഷങ്ങളായി അഭിനയരംഗത്ത് നിറഞ്ഞു നില്‍ക്കുന്ന മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടന്‍ ഷാജു ശ്രീധര്‍.

Advertisements

സിനിമയിലും സീരിയലുകളിലും തന്റേതായ സ്ഥാനം ചേര്‍ത്തുവച്ച് കലാകാരന്‍ ഇപ്പോഴും സജീവമായ തന്റെ യാത്ര തുടരുകയാണ്. മുന്‍ സീരിയല്‍ താരം ചാന്ദ്നിയെ ആണ് വിവാഹം കഴിച്ചത്. പ്രണയ വിവഹം ആയിരുന്നു ഇവരുടേത്.

Also Read: ഷൂട്ടിന് പോകുമ്പോള്‍ വീട്ടില്‍ സമാധാനം ഉണ്ടാവും, ഭയങ്കര ടോര്‍ച്ചറിങ്ങാണ് അമ്മ, നടി രമ്യ കൃഷ്ണനെ കുറിച്ച് വെളിപ്പെടുത്തലുമായി മകന്‍

സുനി എന്നാണ് ഷാജു ചാന്ദ്‌നിയെ വിളിക്കുന്നത്. ഇപ്പോഴിതാ ഷാജു പങ്കുവെച്ച ചാന്ദിനിക്കൊപ്പമുള്ള ഒരു ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഷാജു കറുപ്പ് നിറത്തിലുള്ള മുണ്ടും ഷര്‍ട്ടുമാണ് അണിഞ്ഞത്.

അതേ കളറിലുള്ള സാരിയായിരുന്നു ചാന്ദിനിയുടെ വേഷം. ഇഷ്ടം എന്ന ക്യാപ്ഷനോടെയായിരുന്നു ഷാജു ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ഫോട്ടോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ഇത് ഷാജുവിന്റെയും ചാന്ദിനിയുടെയും സേവ് ദി ഡേറ്റാണോ എന്നായിരുന്നു ഒരാളുടെ ചോദ്യം.

Also Read: ചില പിശാചുക്കളുടെ പരാമര്‍ശങ്ങള്‍ ഹിന്ദു വിശ്വാസികളെ വേദനിപ്പിച്ചിട്ടും അവര്‍ സംയമനം പാലിച്ചിട്ടുണ്ടെങ്കില്‍ അതാണ് ഏറ്റവും വലിയ മതേതരത്വം, കൊക്കില്‍ ജീവനുള്ളിടത്തോളം കാലം ഇനിയും ഗണേശോത്സവത്തില്‍ പങ്കെടുക്കുമെന്ന് സുരേഷ് ഗോപി

ഇതിന് വളരെ രസകരമായ മറുപടിയുമായി ഷാജു എത്തുകയും ചെയ്തിട്ടുണ്ട്. സേവായിട്ട് 23വര്‍ഷം കഴിഞ്ഞുവെന്നായിരുന്നു ഷാജു കമന്റിന് നല്‍കിയ മറുപടി. മറ്റ് നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നത്.

Advertisement