Home Entertainment Celebrities

രജനി സാറിന്റെ ആറുപടങ്ങള്‍ പൊട്ടിയില്ലേയെന്ന് വിജയ് ദേവര്‌കൊണ്ട, പിന്നാലെ വന്‍ വിവാദം, സോഷ്യല്‍മീഡിയയില്‍ വളഞ്ഞിട്ട് ആക്രമിച്ച് രജനി ഫാന്‍സ്

634

തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയ് ദേവര്‌കൊണ്ടയും സാമന്തയും ഒന്നിച്ചഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് ഖുഷി. 2023 സെപ്റ്റംബര്‍ 1നാണ് ചിത്രം തിയ്യേറ്ററുകളിലെത്തുന്നത്. ആരാധകര്‍ ഒന്നടങ്കം ആകാംഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

Advertisements

ഇപ്പോള്‍ ചിത്രത്തിന്റെ തിരക്കിട്ട പ്രൊമോഷനിലാണ് വിജയിയും സാമന്തയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുമെല്ലാം. ഖുഷിയുടെ പ്രൊമോഷന്‌റെ ഭാഗമായുള്ള ഒരു വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കവെ വിജയ് നടത്തിയ ഒരു പ്രസ്താവന വിവാദത്തിലായിരിക്കുകയാണിപ്പോള്‍.

Also Read: ഷൂട്ടിന് പോകുമ്പോള്‍ വീട്ടില്‍ സമാധാനം ഉണ്ടാവും, ഭയങ്കര ടോര്‍ച്ചറിങ്ങാണ് അമ്മ, നടി രമ്യ കൃഷ്ണനെ കുറിച്ച് വെളിപ്പെടുത്തലുമായി മകന്‍

തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങളായ രജനികാന്ത് ചിരഞ്ജീവി എനനിവരുടെ സൂപ്പര്‍താര പദവിയും മഹത്വവും ഒന്നും ഒന്നുരണ്ട് പരാജയങ്ങള്‍ കൊണ്ട് അസ്തമിക്കില്ലെന്നായിരുന്നു വിജയ് പറഞ്ഞത്. വളരെ പോസിറ്റീവായിട്ടായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

എന്നാല്‍ ഈ താരങ്ങളുടെ ഫാന്‍സ് നെഗറ്റീവായിട്ടായിരുന്നു വിജയിയുടെ വാക്കുകള്‍ സ്വീകരിച്ചത്. പ്രത്യേകിച്ച് വിജയ് ഫാന്‍സ്. രജനി സാറിന് ആറ് ഫ്‌ലോപ്പുകള്‍ ബാക്ക് ടു ബാക്ക് ഉണ്ടായേക്കാമെന്നും പക്ഷേ പിന്നാലെ 500 കോടി വാരുന്ന ജയിലര്‍ പോലെ ഒരു ചിത്രമായി അദ്ദേഹം വരുമെന്നും നമ്മള്‍ ഇതെല്ലാം ഒന്നും മിണ്ടാതെ നോക്കി നിന്നാല്‍ മതിയെന്നുമായിരുന്നു വിജയ് പറഞ്ഞത്.

Also Read: ഇടവേള മലയാളത്തില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അറിഞ്ഞുകൊണ്ട് എടുത്തത് ആണ്; നടി സനുഷ പറയുന്നു

രജനികാന്തിന് ആറ് പരാജയങ്ങള്‍ ഉണ്ടായി എന്ന് വിജയ് പറഞ്ഞതാണ് ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. രജനി സാറിന്റെ ആറ് പടങ്ങളൊന്നും പൊട്ടിയിട്ടില്ലെന്നും ദര്‍ബാര്‍ അണ്ണാത്തെ എന്നിവയൊക്കെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ രണ്ടും ആവറേജ് ആണെന്നും ഫാന്‍സ് പറയുന്നു. അതിനിടെ വിജയിയുടം ലൈഗര്‍ എന്തായി എന്നും രജനിയുടെ ഫാന്‍സ് ചോദിക്കുന്നു.

Advertisement