ഇടവേള മലയാളത്തില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അറിഞ്ഞുകൊണ്ട് എടുത്തത് ആണ്; നടി സനുഷ പറയുന്നു

222

ബാലതാരമായി സിനിമയിലെത്തി മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരമാണ് സനുഷ. കുഞ്ഞുനാളില്‍ സനുഷയുടെ കഥാപാത്രങ്ങളെല്ലാം ശ്രദ്ധ നേടി. പിന്നീട് നായികയായും വലിയ ഇടവേളക്ക് ശേഷം സനുഷ തിരിച്ചെത്തി. ഇപ്പോഴിതാ വലിയൊരു ഇടവേളക്കുശേഷം മലയാള സിനിമയില്‍ സജീവമാവുകയാണ് ഈ താരം. ഇപ്പോഴിതാ സിനിമയിലേക്കുള്ള തന്റെ രണ്ടാം വരവിനെ കുറിച്ചാണ് സനുഷ സംസാരിക്കുന്നത്. 

ഇടവേള മലയാളത്തില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് സനുഷ പറയുന്നു. ഈ സമയത്ത് താന്‍ തമിഴ് , തെലുങ്ക് , കന്നട ചിത്രങ്ങളിലെല്ലാം അഭിനയിച്ചു കൊണ്ടിരുന്നു. മലയാളത്തില്‍ നിന്ന് മനപ്പൂര്‍വ്വമാണ് ബ്രേക്ക് എടുത്തത്. നല്ല കഥാപാത്രങ്ങള്‍ കിട്ടണമെങ്കില്‍ കുറച്ച് സമയം കാത്തിരിക്കണം എന്ന് തോന്നി താരം പറയുന്നു. അതേസമയം നിലവില്‍ മലയാളത്തില്‍ മൂന്ന് ചിത്രങ്ങള്‍ സാനുഷ ചെയ്തു കഴിഞ്ഞു. 

Advertisements

Also readഇവരുടെത് പ്രണയവിവാഹം ആയിരുന്നു; വീണ്ടും സന്തോഷ വാര്‍ത്ത പങ്കുവെച്ച് വിദ്യ ഉണ്ണി
താരത്തിന്റെ 2 ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. ഇടവേള എടുത്ത സമയത്ത് തന്നെ പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. ഈ സമയത്തും സിനിമകള്‍ ചെയ്തിരുന്നുവെങ്കിലും അധ്യാപകരും കൂട്ടുകാരും വീട്ടുകാരും തന്നെ നന്നായി പിന്തുണച്ചുവെന്നും സനുഷ പറഞ്ഞു.

അതേസമയം പുതിയ ചിത്രത്തില്‍ ഉര്‍വശിയുടെ മകളായിട്ടാണ് സനുഷ അഭിനയിച്ചിരിക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ആയിരിക്കും ചിപ്പി. ഉര്‍വശിയുടെ കൂടെ അഭിനയിക്കുക എന്നത് തന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു സനുഷ പറയുന്നു, അവരുടെ അഭിനയം കണ്ട് പലപ്പോഴും ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട് . ഒരുപാട് കാര്യങ്ങള്‍ അവരില്‍ നിന്ന് പഠിച്ചു നടി പറഞ്ഞു. അതേസമയം സനുഷയുടെ തിരിച്ചുവരവ് ആരാധകരില്‍ സന്തോഷം ഉണ്ടാക്കിയിരിക്കുകയാണ് .

Also readഅർജുന് നൽകിയ വാക്ക് പാലിച്ചു; അതിവേഗത്തിൽ പുതിയവീട് പൂർത്തിയാക്കി സമ്മാനിച്ച് ഗണേഷ് കുമാർ; ഒപ്പം സർപ്രൈസായി സമ്മാനങ്ങളും

Advertisement