സോഷ്യല്‍മീഡിയയിലൂടെ പരിചയം, നടിയാണെന്ന് അറിയാതെ പ്രണയം, പിന്നാലെ വിവാഹം, ഇപ്പോള്‍ കുട്ടികളെ പറ്റിയുള്ള പ്ലാനിങ്ങിലാണെന്ന് രഞ്ജിനിയും ഭര്‍ത്താവും

364

ഒരുകാലത്ത് മലയാള സിനിമയില്‍ നായികയായി തിളങ്ങി നിന്ന നടിയാണ് രഞ്ജിനി. ചിത്രം എന്ന ഒറ്റ സിനിമ മതി മലയാളികള്‍ക്ക് രഞ്ജിനിയെ എക്കാലവും ഓര്‍ക്കാന്‍. ഈ സിനിമ രഞ്ജിനിക്ക് കരിയര്‍ ബ്രേക്ക് തന്നെയായിരുന്നു.

Advertisements

തമിഴ് സിനിമയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. സ്വാതി തിരുനാള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേക്ക് എത്തിയത്. ഇതിന് ശേഷം ഒത്തിരി സിനിമയില്‍ താരം അഭിനയിച്ചിട്ടുണ്ട്.

Also Read: വടിവേലുവിനെ നായകനാക്കാന്‍ തീരുമാനിച്ച റൊമാന്റിക് ചിത്രം, ഒടുവില്‍ നായകവേഷത്തിലെത്തിയത് വിജയ്, സംഭവിച്ചത് ഇതായിരുന്നു

പ്രണവിവാഹമായിരുന്നു താരത്തിന്റേത്. പിയര്‍ എന്നാണ് ഭര്‍ത്താവിന്റെ പേര്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും സംസാരിക്കുകയാണ് രഞ്ജിനി. തങ്ങള്‍ ഓണ്‍ലൈന്‍ വഴിയാണ് പരിചയപ്പെട്ടതെന്നും ഒരിക്കല്‍ അദ്ദേഹം തന്നെ പ്രൊപ്പോസ് ചെയ്തുവെന്നും അപ്പോഴും താനൊരു സിനിമാനടിയാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നുവെന്നും രഞ്ജിനി പറയുന്നു.

തങ്ങളുടെ വിവാഹത്തിന് അമ്മ എതിര്‍പ്പൊന്നുമില്ലായിരുന്നു. വളരെ മെച്വര്‍ ആയിട്ടായിരുന്നു താന്‍ ആ തീരുമാനമെടുത്തതെന്നും അതുകൊണ്ടുതന്നെ മാതാപിതാക്കള്‍ക്ക് മറ്റൊരു അഭിപ്രായമില്ലായിരുന്നുവെന്നും വളരെ ലേറ്റ് വിവാഹമായിരുന്നു തന്റേതെന്നും പിയറിന്റെ വീട്ടില്‍ അച്ഛനും അമ്മയിം രണ്ട് സഹോദരങ്ങളുമാണുള്ളതെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു.

Also Read: നിങ്ങൾ വിചാരിക്കുന്ന പോലെ ഞാൻ പാവമല്ല; എനിക്ക് ഒരല്പം ജാഡയും അഹങ്കാരവും ഉണ്ട്; നിഖില വിമൽ

വിവാഹത്തിന് അധികം പബ്ലിസിറ്റി ഒന്നും കൊടുത്തിരുന്നില്ല. അഭിനയത്തിലേക്ക് മടങ്ങി വരണമെന്നൊന്നും തോന്നിയിരുന്നില്ലെന്നും, വിദ്യാഭ്യാസവും സര്‍ട്ടിഫിക്കറ്റുകളുമുള്ളതിനാല്‍ വേറെ ജോലി ചെയ്തിരുന്നുവെന്നും ഇപ്പോള്‍ മക്കളെ പറ്റിയൊന്നും ചിന്തിക്കുന്നില്ലെന്നും സെറ്റിലായിട്ട് മതിയെന്നാണെന്നും സോഷ്യല്‍മീഡിയയില്‍ വൈറലാവുന്ന രഞ്ജിനിയുടെയും ഭര്‍ത്താവിന്‌റെയും മുമ്പുള്ള വീഡിയോയില്‍ ഇരുവരും പറയുന്നു.

Advertisement