വടിവേലുവിനെ നായകനാക്കാന്‍ തീരുമാനിച്ച റൊമാന്റിക് ചിത്രം, ഒടുവില്‍ നായകവേഷത്തിലെത്തിയത് വിജയ്, സംഭവിച്ചത് ഇതായിരുന്നു

229

തമിഴ്‌സിനിമയിലെ ഹാസ്യതാരം വടിവേലു നായകവേഷത്തിലെത്തുന്ന ചിത്രമാണ് മാമന്നന്‍. മാരിസെല്‍വരാജ് ഒരുക്കുന്ന ചിത്രം ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

Advertisements

കാരണം വര്‍ഷങ്ങളോളമായി ഹാസ്യവേഷത്തില്‍ മാത്രം ഒതുങ്ങിയിരുന്ന വലിവേലുവിനുള്ള ട്രിബ്യൂട്ടായാണ് ഈ ചിത്രമെന്നതാണ്. അതേസമയം, വടിവേലു ഇതാദ്യമായിട്ടല്ല നായകവേഷത്തില്‍ അഭിനയിക്കുന്നത്.

Also Read: ഹോട്ടൽ ഉടമയുടെ കൊലപാതകത്തിന് പിന്നിൽ ഭാര്യയുടെ അവിഹിതം, ഭാര്യയും കാമുകനും അടക്കം അഞ്ച് പേർ അറസ്റ്റിൽ

2006ല്‍ ചിമ്പുദേവന്റെ സംവിധാനത്തിലൊരുങ്ങിയ ഇംസായി അരസന്‍ ട്വന്റി തേര്‍ഡ് പുലികേസിയിലാണ് വടിവേലു ആദ്യമായി നായകനാവുന്നത്. അതിന് മുമ്പ് വടിവേലുവിന് മറ്റൊരു ചിത്രത്തില്‍ നായകവേഷം ലഭിച്ചിരുന്നതായാണ് വിവരം.

വിജയ് നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം തുള്ളാത മനമും തുള്ളും എന്ന ചിത്രത്തിലായിരുന്നു വടിവേലുവിന് നായകവേഷം ലഭിച്ചിരുന്നത്. വടിവേലുവിനെ നായകനാക്കണമെന്നായിരുന്നു സംവിധായകന്റെ മനസ്സില്‍. ഒരു ഹാസ്യ നടനായ താന്‍ നായകനാവുന്നതില്‍ വടിവേലുവിന് തന്നെ ആശങ്കയുണ്ടായിരുന്നു.

Also Read: നിങ്ങൾ വിചാരിക്കുന്ന പോലെ ഞാൻ പാവമല്ല; എനിക്ക് ഒരല്പം ജാഡയും അഹങ്കാരവും ഉണ്ട്; നിഖില വിമൽ

എന്നാല്‍ താരത്തെ പറഞ്ഞുമനസ്സിലാക്കാന്‍ സംവിധായകന് കഴിഞ്ഞിരുന്നു. പക്ഷേ വടിവേലുവിനെ നായകനാക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറായില്ല. അങ്ങനെയാണ് വിജയിയെ നായകനാക്കാന്‍ തീരുമാനിച്ചത്. കഥയിലെ കോമഡി എലമെന്റ്‌സ് ഒക്കെ മാറ്റിയെഴുതിയാണ് പിന്നീട് ചിത്രമൊരുക്കിയത്.

Advertisement