വിവാഹിതനായ ഒരു നടനുമായി സായ് പല്ലവി മുടിഞ്ഞ പ്രേമത്തില്‍; ഇവരുടെ വിവാഹം ഉടന്‍

39

മലയാളത്തിന്റെ യുവ സൂപ്പര്‍താരം നിവിന്‍ പോളി നായകനായ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തില്‍ വാടാമലരായി മാറിയ സായ് പല്ലവി പ്രേമത്തില്‍ കുടുങ്ങിയോ? പ്രേമത്തിലെ കഥാപാത്രത്തിന് അറം പറ്റിയ പോലെയുള്ള ഒരു ഗോസിപ്പാണ് പുതുതായി ടോളിവുഡില്‍ പ്രചരിക്കുന്നത്. വിവാഹിതനായ ഒരു നടനുമായി സായി പല്ലവി പ്രേമത്തിലാണെന്നാണ് പ്രചരണം.

Advertisements

തമിഴ് സിനിമയിലൂടെ അരങ്ങേറി മലയാളികളുടെ മനം കവര്‍ന്ന സുന്ദരിയെ പറ്റി ഈ വാര്‍ത്ത പരന്നതോടെ അതാര് എന്ന ചോദ്യവുമായി ഒട്ടേറെ പേര്‍ തിരഞ്ഞെങ്കിലും പേരു വെളിപ്പെട്ടിട്ടില്ല. ഉടന്‍ ഇവര്‍ വിവാഹിതരാകുമെന്നു വരെ എത്തി നില്‍ക്കുന്നു ചൂടുവാര്‍ത്തകള്‍.

മലയാളത്തിന് പുറമെ തെലുങ്കിലും മിന്നിതിളങ്ങിയ താരസുന്ദരി ഇപ്പോള്‍ തമിഴിലും ഒരു ചിത്രത്തനായി കരാര്‍ ഒപ്പിട്ടു എന്നാണറിവ്. ചിത്രമാല എന്ന തമിഴ് മാഗസിന്‍ തുടങ്ങിവെച്ച സായിയുടെ പ്രണയവാര്‍ത്ത പിന്നീട് പ്രമുഖ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

വിവാഹമേയില്ല, തനിക്ക് മാതാപിതാക്കളെ നന്നായി നോക്കണം എന്ന് ട്വിറ്ററിലൂടെ പ്രഖ്യാപിച്ച നടിക്ക് വന്ന മനം മാറ്റം ഓര്‍ത്ത് മൂക്കില്‍ വിരല്‍ വയ്ക്കുകയാണ് കടുത്ത ആരാധകര്‍.

നാളിതുവരെ മലയാളത്തിന് പുറമെ തെലുങ്കിലും മിന്നിതിളങ്ങിയഗോസിപ്പുകള്‍ ഒന്നും സായ്പല്ലവിയേ തേടി എത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ തമിഴ് ഓണ്‍ലൈനുകളിലെ ചുടേറിയ വാര്‍ത്തയാണ് സായ്‌യുടെ പ്രണയം.

ചിത്രമാല എന്ന തമിഴ് മാഗസിന്‍ തുടങ്ങിവെച്ച സായിയുടെ പ്രണയവാര്‍ത്ത പിന്നീട് പ്രമുഖ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. വിവാഹിതനായ നടനുമായാണു സായ്‌യുടെ പ്രണയമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ നടന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

പ്രേമത്തിലൂടെ അരങ്ങേറിയ സായിക്ക് ഇതുവരേയും തമിഴില്‍ അഭിനയിക്കാനായിട്ടില്ല. തമിഴകത്തെ അരങ്ങേറ്റം കുറിക്കും മുമ്പെ തന്നെ ഇത്തരം ഗോസിപ്പുകള്‍ ഉണ്ടാകുന്നത് ചലച്ചിത്രലോകത്ത് ചര്‍ച്ചയായിട്ടുണ്ട്.

സായ്‌യുടെ പ്രണയ വാര്‍ത്ത ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. സായ്‌യും ബന്ധപ്പെട്ടവരും പ്രതികരിച്ചിട്ടില്ല.

Advertisement