വിവാഹത്തിന് ശേഷം 10 വര്‍ഷത്തെ നീണ്ട ഇടവേള, തിരിച്ചുവരവിനൊരുങ്ങി സജിത ബേട്ടി, ഭര്‍ത്താവ് മതി എന്ന് പറയുന്നത് വരെ അഭിനയിക്കുമെന്ന് താരം!

689

ഒരു കാലത്ത് മലയാളത്തിന്റെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങി നിന്നിരുന്ന നടിയാണ് സജിതാ ബേട്ടി. ബാല താരമായി സിനിമയിലേക്ക് എത്തിയ സജിതാ ബേട്ടി നിരവധി ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങിയിരുന്നു. പിന്നീട് മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയ ആയി മാറുക ആയിരുന്നു താരം.

ബാലതാരമായി ആയിരിക്കുമ്പോള്‍ മുതല്‍ തന്നെ മികച്ച അഭിനയ മികവാണ് സജിത ബേട്ടി കാഴ്ച വെച്ചത്. കുട്ടിത്തം തുളുമ്പുന്ന മുഖവും നിഷ്‌കളങ്കമായ വിടര്‍ന്ന കണ്ണുകളുമായി അഭിനയത്തില്‍ നിറഞ്ഞ് നിന്നിരുന്ന താരം വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്.

Advertisements

അതേ സമയം പ്രായത്തിന് അനുസരിച്ചുള്ള കഥാപാത്രങ്ങളായിരുന്നില്ല സജിത ബേട്ടി കൈകാര്യം ചെയ്തിരുന്നത്. വില്ലത്തി വേഷങ്ങളിലൂടെ ആണ് കൂടുതലും ശ്രദ്ധിക്കപ്പെട്ടത്. ഇടയ്ക്ക് ഗ്ലാമര്‍ വേഷങ്ങളിലൂടെയും താരം പ്രേക്ഷകരില്‍ നിറഞ്ഞ് നിന്നിരുന്നു.

Also Read: ഭര്‍ത്താവ് ലഹരിക്കടിമയാണെന്നറിഞ്ഞത് വിവാഹശേഷം, രഘുവിനെ തിരുത്താന്‍ ശ്രമിച്ചുവെങ്കിലും ഞാന്‍ തോറ്റുപോയി, രോഹിണി പറയുന്നു

2012 ല്‍ വിവാഹം കഴിഞ്ഞ സജിത ഗര്‍ഭിണി ആയിരുന്നപ്പോഴും അഭിനയ രംഗത്ത് സജീവമായിരുന്നു. കുടുംബമാണ് ഇപ്പോള്‍ സജിതയ്ക്കെല്ലാം. മകള്‍ക്കും ഭര്‍ത്താവിനുമൊപ്പം ജീവിതം ആഘോഷിക്കുന്ന സജിതാ ബേട്ടി വീണ്ടും അഭിനയത്തില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്.

താരം അഭിനയിച്ച എല്ലാ സീരിയലുകളിലെ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയലില്‍ അഭിനയിക്കുമ്പോള്‍ എക്കാലവും വലിയ താര പദവി ലഭിച്ചിട്ടുണ്ടെന്നും ഇനിയും തനിക്ക് അങ്ങനെ തന്നെ ആയിരിക്കും എന്നാണ് പ്രതീക്ഷയെന്നും സജിത പറയുന്നു.

സിനിമയിലും സീരിയലിലും ഇപ്പോള്‍ അഭിനയിക്കുന്നില്ലെഹ്കിലും ഒരു ഗ്യാപ്പ് ഫീല്‍ ചെയ്യാറില്ല. ഗര്‍ഭിണിയായിരുന്നപ്പോഴാണ് സീത പരമ്പര ചെയ്തതെന്നും അതിനു ശേഷമാണ് ഇടവേള എടുത്തതെന്നും നടി പറയുന്നു. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും പല ഉദ്ഘാടനങ്ങള്‍ക്കും മറ്റു പരിപാടികള്ക്കുമൊക്കെ പങ്കെടുക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

Also Read: തടി കൂടിയത് കൊണ്ട് നഷ്ടമായത് നിരവധി അവസരങ്ങള്‍, ഇപ്പോള്‍ അതെല്ലാം മറികടക്കാന്‍ കഴിഞ്ഞു, ശരീരവണ്ണം കുറഞ്ഞ കഥ പറഞ്ഞ് മഞ്ജിമ

തന്റേത് പ്രണയ വിവാഹമല്ലെന്നും വീട്ടുകാര്‍ ഉറപ്പിചച്ചതാണെന്നും സജിത പറയുന്നു. സജിതയുടെ ഭര്‍ത്താവ് ഷാമസ് കണ്‍സ്ട്രക്ഷന്‍ ബിസിനസ്സുകാരനാണ്. നല്ല ഭര്‍ത്താവിനെയും നല്ല കുഞ്ഞിനെയും അതിലുപരി നല്ല കുടുംബവും കിട്ടിയതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം എന്ന് അഭിമുഖത്തില്‍ സജിത പറഞ്ഞിരുന്നു.

തനിക്ക് ഇപ്പോഴും അനേകം ഓഫറുകള്‍ വരാറുണ്ട്. നല്ല കഥാപാത്രത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും അഭിനയം താന്‍ ഒരിക്കലും നിര്‍ത്തില്ലെന്നും ഷമാസിക്ക മതി എന്ന് പറയുന്നത് വരെ ഞാന്‍ അഭിനയിക്കുമെന്നും സജിത പറഞ്ഞു.

Advertisement