സ്‌നേഹം കൊണ്ട് ഒരു ജീവനെങ്കിലും രക്ഷിക്കാമെന്ന് സാമന്ത, വീണ്ടും പ്രണയത്തിലാണെന്ന് ഗോസിപ്പ്, സിനിമയില്‍ നിന്നും വലിയ ഇടവേളയെടുക്കാനൊരുങ്ങി താരം

71

തെന്നിന്ത്യയിലെ താരമൂല്യമുള്ള നായികയാണ് സമാന്ത. പ്രതിഫലത്തിലും, ബോക്‌സ് ഓഫീസ് മൂല്യത്തിലും മുന്നിട്ട് നില്‍ക്കുന്ന താരത്തിന് അവസരങ്ങള്‍ കൂടുന്നു എന്നതല്ലാതെ കുറയുന്നില്ല എന്നതാണ് സന്തോഷകരമായ കാര്യം.

Advertisements

തനിക്ക് വന്ന മയോസൈറ്റീസ് എന്ന അസുഖം മൂലം സിനിമയില്‍ നിന്ന് ഇടവേള എടുത്ത താരം തിരിച്ച് വരുന്നത് കൈ നിറയെ ചിത്രങ്ങളുമായാണ്.മോഡലിംഗില്‍ നിന്നാണ് സമാന്ത സിനിമയിലേക്ക് ചേക്കേറുന്നത്.

Also Read: നിങ്ങള്‍ നല്ല സുഹൃത്തുക്കളായാലും നിങ്ങള്‍ക്കുള്ളില്‍ ചെറിയ ഇഷ്ടമുണ്ടെങ്കില്‍ പോലും നിങ്ങളെ ഒരു 25 തവണയെങ്കിലും വിവാഹം കഴിപ്പിക്കും, അനുഭവം ഗുരു, സാഗറിനേയും സെറീനയെയും ഉപദേശിച്ച് സുചിത്ര

തുടക്കത്തില്‍ അഭിനയ പ്രാധാന്യം കുറഞ്ഞ വേഷമാണ് താരത്തിന് ലഭിച്ചിരുന്നത്. പിന്നീട് തന്റെ കരിയറില്‍ വ്യത്യസ്തമായ സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയതോടെ താരത്തിന്റെ താരമൂല്യം കുത്തനെ വര്‍ദ്ധിച്ചു.

വിജയ് ദേവരുകൊണ്ട നായകനായി എത്തുന്ന ഖുഷി എന്ന ചിത്രമാണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രം. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. അതിനിടെ സിനിമയില്‍ നിന്നും വലിയൊരു ഇടവേളയെടുക്കാന്‍ ഒരുങ്ങുകയാണ് സാമന്ത എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

Also Read: മദ്യമാണ് ഉപ്പയെ കൊണ്ട് എല്ലാം ചെയ്യിപ്പിച്ചത്; രണ്ട് തവണ മ രണത്തിൽ നിന്നും ഉമ്മയെ രക്ഷിച്ചത് നൗഫൽ; വൈറലായ ഉമ്മയുടേയും മകന്റേയും ജീവിതം ഇങ്ങനെ

ഇപ്പോഴിതാ താരം പുതിയ പ്രണയത്തിലാണെന്ന രീതിയിലുള്ള വാര്‍ത്തകളും വരുന്നുണ്ട്. സാമന്ത അടുത്തിടെ ഇന്‍സ്റ്റഗ്രാമിലിട്ട സ്‌റ്റോറിയാണ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് കാരണം. മരണത്തില്‍ നിന്നും നമുക്ക് ഒന്നിനെയും രക്ഷിക്കാനാവില്ലെന്നും എന്നാല്‍ സ്‌നേഹം കൊണ്ട് ഒരു ജീവിതം രക്ഷിക്കാനാവും എന്നായിരുന്നു താരത്തിന്റെ സ്‌റ്റോറി. ഇതാണ് പ്രേക്ഷകരില്‍ സംശയത്തിന് വഴിവെച്ചത്.

Advertisement