രണ്ടാം വിവാഹത്തിന് ഒരുങ്ങി നടി സാമന്ത റൂത്ത് പ്രഭു, വരന്‍ ആരെന്ന് അറിയുമോ ?

143

സ്വന്തം കഴിവുകൊണ്ട് അഭിനയ ലോകത്ത് തന്റെതായ ഒരു സ്ഥാനം കണ്ടെത്തിയ നടിയാണ് സമന്താ റൂത്ത് പ്രഭു. കരിയറിൻറെ ഉയർച്ചയ്‌ക്കൊപ്പം തന്നെ നടിയുടെ സ്വകാര്യജീവിതത്തിലെ പ്രശ്‌നങ്ങളും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. നടൻ നാഗ ചൈതന്യയെയാണ് സാമന്ത ആദ്യം വിവാഹം കഴിച്ചത്.

Advertisements

എന്നാൽ നാലുവർഷം ഒന്നിച്ച് കഴിഞ്ഞ ഇരുവരും വേർപിരിഞ്ഞു. ഇപ്പോഴിതാ നടിയുടെരണ്ടാം വിവാഹത്തെ കുറിച്ചുള്ള വാർത്തയാണ് പുറത്തുവരുന്നത്. സമന്താ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന് തമിഴ് , തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വീട്ടുകാരുടെ സമ്മർദ്ദത്തിന് വഴങ്ങി സമാന്ത രണ്ടാം വിവാഹത്തിന് സമ്മതിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ നടി ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല. വരൻ അടുത്ത ബന്ധുവാണെന്നും പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞുവെന്ന് ഇതിൽ പറയുന്നു. ഒപ്പം ഇതിന്റെ ഒരു ഫോട്ടോയും സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ എത്രത്തോളം സത്യമുണ്ട് എന്നത് വ്യക്തമല്ല.

അതേസമയം ദിവസങ്ങൾക്ക് മുൻപ് രണ്ടാം വിവാഹത്തെ സംബന്ധിച്ച് ഒരു ആരാധകൻ ചോദിച്ചപ്പോൾ സമാന്ത പറഞ്ഞ മറുപടിയും സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. ‘താങ്കൾ രണ്ടാം വിവാഹത്തിന് തയ്യാറാണോ’ എന്ന് ചോദിച്ചപ്പോൾ, ആദ്യ വിവാഹം ഡൈവോഴ്സിൽ എത്തുന്ന നിരക്കിനെക്കാൾ കൂടുതലാണ്, രണ്ടാം വിവാഹത്തിന്റെ വിവാഹമോചന നിരക്ക് എന്നായിരുന്നു സമാന്തയുടെ മറുപടി.

 

 

Advertisement