Home Entertainment Celebrities

അന്ന് സംഗീതയെ ഇഷ്ടമാണെന്ന് വിജയ് പറഞ്ഞിരുന്നു, അപ്പോള്‍ അതിന്റെ അര്‍ത്ഥം മനസ്സിലായിരുന്നില്ല; നടി സംഗീത പറയുന്നു

2282

മലയാളികള്‍ക്ക് സംഗീത എന്ന നടിയെ ഓര്‍മ്മയ്ക്കാന്‍ ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമ തന്നെ ധാരാളം. പിന്നീട് ഇടവേള എടുത്ത താരം ചാവേര്‍ എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിനിടെ തന്റെ പഴകാല ഓര്‍മ്മകളും താരം പങ്കുവെച്ചു. തമിഴില്‍ വിജയ്‌ക്കൊപ്പം അഭിനയിച്ചതിനെ കുറിച്ചും താരം പറഞ്ഞു.

Advertisements

തമിഴകത്ത് സംഗീത ഓര്‍മിക്കപ്പെടുന്നത് പൂവെ ഉണക്കാകെ എന്ന വിജയ് ചിത്രത്തിലൂടെയാണ്. പൂവെ ഉണക്കാകെ എന്ന സിനിമ ചെയ്തു, അതും വിജയ്ക്കൊപ്പം അഭിനയിച്ചു എന്ന കാരണത്താല്‍ ഇന്നും തമിഴ് മക്കള്‍ എന്നെ ആരാധിക്കുന്നു സംഗീത പറഞ്ഞു.

ഈ ചിത്രത്തിന് പിന്നാലെ വിജയുടെയും സംഗീതയുടെയും വിവാഹ വാര്‍ത്ത പുറത്തുവന്നത്. ആദ്യം അത് ഞാന്‍ ആണെന്ന് എല്ലാവരും കരുതി. എന്റെ ഒരു പ്രൊഫസര്‍ പോലും എന്നോട് ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ആ സംഗീത ഞാന്‍ അല്ലെന്ന് പറഞ്ഞു താരം പറഞ്ഞു.

ഒരു അഭിമുഖത്തില്‍ നടി സംഗീതയെ എനിക്ക് ഇഷ്ടമാണ് എന്ന് വിജയ് പറഞ്ഞിരുന്നു. അന്ന് അതിന്റെ അര്‍ത്ഥം മനസ്സിലായിരുന്നില്ല. പിന്നീടാണ് കത്തിയത്. ഞാനും സരവണനും പ്രണയത്തിലായതിന് ശേഷം സരവണന്‍ എന്ന പേര് എവിടെ കണ്ടാലും, ആര് പറഞ്ഞ് കേട്ടാലും എനിക്ക് ഭയങ്കര സന്തോഷമാണ്. ആ പേരിനോട് അത്രയും ഇഷ്ടമാണ്. ആ ഉദ്ദേശത്തിലായിരിക്കാം വിജയ് നടി സംഗീതയെ ഇഷ്ടമാണ് എന്ന് പറഞ്ഞത് നടി പറഞ്ഞു.

Advertisement