ശരിക്കും ഇത് വേദിക തന്നെയാണോ?, കുടുംബവിളക്കിലെ വേദികയുടെ പുത്തന്‍ ചിത്രങ്ങള്‍ കണ്ട് ഞെട്ടി ആരാധകര്‍!, വ്യത്യസ്തരായി ഇരിക്കൂവെന്ന് മറുപടിയുമായി ശരണ്യ

152

മലയാളത്തില്‍ ഒത്തിരി പരമ്പരകള്‍ ഉണ്ടെങ്കിലും സീരിയല്‍ പ്രേമികള്‍ക്ക് ഏറെ ഇഷ്ടമുള്ള പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന ശക്തയായ സ്ത്രീയുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള കഥപറയുന്ന പരമ്പരയില്‍ ഓരോ കഥാപാത്രത്തിനും വലിയ പ്രാധാന്യം കൊടുത്തുകൊണ്ടാണ് പരമ്പര മുന്നോട്ട് പോകുന്നത്.

Advertisements

വീട്ടമ്മയില്‍ നിന്നും സംരംഭകയിലേക്കെത്തിയ പരമ്പരയിലെ സുമിത്ര എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി മീരാവാസുദേവാണ്. കുടുംബവിളക്കില്‍ സുമിത്ര എന്ന കഥാപാത്രത്തെ പോലെ ഏറെ ശ്രദ്ധ നേടിയ കഥാപാത്രമാണ് വേദികയുടേത്.

Also Read: എന്റെ ജീവിതം, ഭര്‍ത്താവ് എല്ലാം എനിക്ക് തിരികെ വേണമെന്ന് കരഞ്ഞു യാചിച്ചവള്‍, ഒന്നുമില്ലായ്മയിലേക്ക് മകളെ കൂടി വലിച്ചിടരുതെന്നു ആഗ്രഹിച്ചവള്‍; മഞ്ജുവിന്റെ ജീവിതം പറഞ്ഞൊരു കുറിപ്പ്, വീണ്ടും വൈറല്‍

പരമ്പരയിലെ വില്ലത്തിയാണ് വേദിക. കുടുംബവിളക്കിലെ വേദികയായി അഭിനയിക്കുന്നത് നടി ശരണ്യ ആനന്ദ് ആണ്. പരമ്പരയിലെ വേദിക എന്ന ഒറ്റ കഥാപാത്രത്തിലൂടെയാണ് ശരണ്യ മലയാളികള്‍ക്കിടയില്‍ പ്രശസ്തയായത്. സീരിയലില്‍ വില്ലത്തിയായി അഭിനയിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ വളരെ സൗമ്യതയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ആളാണ് ശരണ്യ.

ശരണ്യ ഒരു നടി മാത്രമല്ല, മോഡല്‍ കൂടിയാണ്. അഭിനയത്തിനൊപ്പം മോഡലിംഗും മുന്നോട്ടു കൊണ്ടുപോകുന്ന ശരണ്യയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളെല്ലാം വൈറലാവാറുണ്ട്. കുടുംബവിളക്കില്‍ സാരിയില്‍ വേദികയെ കണ്ട് ശീലിച്ചവര്‍ ശരണ്യയുടെ മേക്കോവറും ഫോട്ടോഷൂട്ടും കണ്ട് പലപ്പോഴും ഞെട്ടിയിട്ടുണ്ട്.

ശരിക്കും ഇത് വേദിക തന്നെയാണോ എന്ന് തോന്നിപ്പോകാറുണ്ട്. അത്തരത്തില്‍ മോഡേണ്‍ വേഷത്തിലുള്ള ഒരു ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ചിരിക്കുകയാണ് ശരണ്യ ഇപ്പോള്‍. ബോള്‍ഡ് ലുക്കിലുള്ള ഒരു ഫോട്ടോയാണ് നടി പങ്കുവെച്ചിരിക്കുന്നത്.

Also Read: ഹലോയിലെ മോഹന്‍ലാലിന്റെ നായികയായി തിളങ്ങിയ നടിയെ മറന്നോ?, താരത്തിന്റെ ഇന്നത്തെ ജീവിതം അറിയാം

ചിത്രത്തോടൊപ്പം വ്യത്യസ്തരായി ഇരിക്കൂ എന്നതാണ് ഫാഷന്‍ എന്നും ശരണ്യ കുറിച്ചിട്ടുണ്ട്. ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് ശരണ്യയുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. അടുത്തിടെയായിരുന്നു നടിയുടെ വിവാഹം. ഭര്‍ത്താവ് മനേഷിനൊപ്പമുള്ള ചിത്രങ്ങളും വിവാഹവീഡിയോയുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് വേൾഡ് മലയാളിയുടേത് അല്ല.

Advertisement