Home Entertainment Celebrities

കാര്യങ്ങള്‍ മനസ്സിലാക്കാതെ നിങ്ങളെ പോലെയുള്ളവര്‍ ഇതിനെ സപ്പോര്‍ട്ട് ചെയ്യുന്നു; സീമ ജി നായരുടെ പോസ്റ്റ് വൈറല്‍, പിന്നാലെ വിമര്‍ശനം

25863

ഇപ്പോൾ റോബിൻ ബസ് തന്നെയാണ് സോഷ്യൽ മീഡിയയിൽ താരം. സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. ഇതിൽ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധി പേരാണ് എത്തുന്നത്. 

ഈ അവസരത്തിൽ നടി സീമ ജി നായർ പങ്കുവച്ച പോസ്റ്റാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്.

Advertisements

‘അടിപൊളിയാണല്ലോ മാഷേ..ഇരട്ട ചങ്കുമായി റോബിൻ മുന്നോട്ട്’, എന്നാണ് സീമ ജി നായർ കുറിച്ചത്. ഒപ്പം റോബിൻ ബസിന്റെ ഫോട്ടോയും പുറന്നു വന്നു. ഇതിന് പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് രം?ഗത്തെത്തിയത്. ചിലർ അനുകൂലിച്ചപ്പോൾ മറ്റുള്ളവർ വിമർശന കന്റുകളും രേഖപ്പെടുത്തി. ഇവയ്ക്ക് തക്കതായ മറുപടിയും സീമ നൽകുന്നുണ്ട്.

‘എന്താണ് അടിപൊളി,, ടുറിസ്റ്റു ബസുകൾ റോഡിൽ ആളെ കയറ്റാൻ തുടങ്ങിയാൽ പ്രൈവറ്റ് ബസ് തൊഴിലാളികളും, മുതലാളിമാരും, ട്രാൻസ്‌പോർട്ട് ബസ്സ് ജീവനകാരും, സർക്കാരും പ്രതിസന്ധിയിൽ ആവും, കാര്യങ്ങൾ മനസ്സിലാക്കാതെ നിങ്ങളെ പോലെയുള്ളവർ ഇതിനെ സപ്പോർട്ട് ചെയ്യുന്നോ, കേരളത്തിൽ നിന്നും, തമിഴ് നാട്ടിൽ കയറിയപ്പോൾ കിട്ടിയത് 71 ആയിരം രുപയുടെ ഫൈൻ ആണ്’, എന്നാണ് ഒരാളുടെ കമന്റ്. ‘ആ റെസിപ്പ്റ്റിൽ എഴുതിയത് ..(തമിഴ് നാട്ടിൽ ഫൈൻ അടച്ചു )എന്നത് കണ്ണ് തുറന്നു വായിക്കൂ’, എന്നാണ് സീമ നൽകിയ മറുപടി.

Advertisement