മോഡേണ്‍ വേഷത്തില്‍ തിളങ്ങി ശാലിനി, ഒപ്പം അതിസുന്ദരിയായി മകളും, ചിത്രങ്ങള്‍ വൈറല്‍

87

ലളിതമായ ജീവിതം നയിക്കുന്ന താരദമ്പതികളാണ് അജിത്തും ശാലിനിയും. മലയാള സിനിമയിലേക്ക് ബാലതാരമായി എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമാ ലോകത്തിന് നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച തെന്നിന്ത്യന്‍ താരസുന്ദരിയാണ് നടി ശാലിനി.

Advertisements

സിനിമയില്‍ എത്തിയ കാലത്ത് ബേബി ശാലിനിയായി അറിയിപ്പെട്ടിരു ന്നെങ്കിലും അനിയത്തി പ്രാവിലൂടെ നായികയായി തിരിച്ചെത്തിയതോടെ ശാലിനി എന്ന പേരായി മാറി. കുഞ്ചാക്കോ ബോബന്‍ നായകനും ശാലിനി നായികയായിട്ടും അഭിനയിച്ച അനിയത്തി പ്രാവിന് ശേഷം ആ കൂട്ടുകെട്ടില്‍ എത്തിയ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു.

Also Read: വിഷമമുണ്ട്, സർക്കസിലെ കോമാളിയുടെ അവസ്ഥയാണ്; മല്ലികയുടെ ചോദ്യത്തിന് കല്പനയുടെ മറുപടി

ഇതോടെ മലയാളികളുടെ പ്രിയങ്കരിയായ നടിയായ ശാലിനി മാറി. എന്നാല്‍ തമിഴ് നടന്‍ അജിത്തുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും പൂര്‍ണമായും മാറി നില്‍ക്കുകയാണ് ശാലിനിയിപ്പോള്‍. സാധാരണക്കാരില്‍ സാധാരണക്കാരാി ഇരിക്കാനാണ് ഇരുവരും ശ്രദ്ധിക്കാറുള്ളത്.

ഇരുവരെയും സംബന്ധിച്ച പല കാര്യങ്ങളും വാര്‍ത്തകളായി മാറാറുണ്ട്. ഇപ്പോഴിതാ ശാലിനിയുടെയും കുടുംബത്തിന്റെയും ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പതിവില്‍ നിന്നും തികച്ചും വ്യത്യസ്തമായ ലുക്കിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Also Read: പ്രശ്നങ്ങൾ പറഞ്ഞ് തീർക്കാൻ ശ്രമിച്ചിരുന്നു, ഞങ്ങൾ രണ്ട് പേരുടെയും ഭാഗത്ത് കോമണായ തെറ്റുകൾ ഉണ്ടായിട്ടുണ്ട്; അനുശ്രീ

മോഡേണ്‍ വേഷത്തിലാണ് താരം എത്തിയിരിക്കുന്നത്. ശാലിനിയുടെ മകളും അതിസുന്ദരിയായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് താരത്തിന്റെ പുതിയ ലുക്കിനെ അഭിനന്ദിച്ച് കമന്റുകള്‍ ചെയ്തത്. എപ്പോഴാണ് സിനിമയിലേക്ക് മടങ്ങി വരുന്നതെന്ന് ചോദിച്ചവരും നിരവധിയാണ്.

Advertisement