Home Entertainment Celebrities

അഭിമുഖത്തിനിടെ അവതാരകന്‍ മോശമായി പെരുമാറിയെന്ന് ശ്രുതി, അശ്വതി ശ്രീകാന്ത് നല്‍കിയ കിടിലന്‍ മറുപടി കേട്ടോ

1333

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും സിനിമാ ആരാധകര്‍ക്കും ഏറെ സുപരിചിതയായ താരമാണ് ശ്രുതി രജനികാന്ത്. ഫ്‌ളവേഴ്‌സ് ചാനലിലെ ചക്കപ്പഴം എന്ന പരമ്പരയിലെ പൈങ്കിളി എന്ന കഥാപാത്രത്തിലൂടെ ആണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകര്‍ക്കിടയില്‍ പ്രിയ താരമായി മാറി ശ്രുതി.

Advertisements

സ്വന്തം പേരിനേക്കാളും പൈങ്കിളി എന്നാണ് താരത്തെ ഇപ്പോള്‍ അറിയപ്പെടുന്നത്. ചക്കപ്പഴത്തില്‍ ശ്രുതി അവതരിപ്പിക്കുന്ന കഥാപാത്രമാണ് പൈങ്കിളി. വളരെ ചെറിയ സമയം കൊണ്ടാണ് താരം പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ബാലതാരമായിട്ടാണ് ശ്രുതി സീരിയലില്‍ എത്തിയത്. എന്നാല്‍ ഉപരിപഠനത്തിന് വേണ്ടി ഒരു ഇടവേള എടുത്തിരുന്നു.

Also Read: ആര്‍ഭാടമായ വിവാഹം, മാസങ്ങള്‍ക്കുള്ളില്‍ വിവാഹമോചനവും, മാനസികമായി തയ്യാറാവുമ്പോള്‍ മാത്രമേ വിവാഹം ചെയ്യാവൂ എന്ന് ഉപദേശിച്ച് വിജെ രമ്യ

പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം വീണ്ടും അഭിനയത്തില്‍ സജീവം ആവുക ആയിരുന്നു. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ശ്രിതി രജനികാന്ത് അഭിനയിക്കാന്‍ തുടങ്ങിയത്. ഉണ്ണിക്കുട്ടന്‍ എന്ന പരമ്പരയില്‍ ആണ്‍ക്കുട്ടി ആയിട്ടായിരുന്നു ശ്രുതി അഭിനയിച്ചത്. പിന്നീട് ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത മാനസപുത്രി എന്ന സീരിയലിലും ശ്രുതി അഭിനയിച്ചിരുന്നു.

മറ്റ് കഥാപാത്രങ്ങളെ താരം ചെയ്തുവെങ്കിലും ഇന്ന് ചക്കപ്പഴത്തിലെ പൈങ്കിളിയാണ് പ്രേക്ഷകര്‍ക്ക് ശ്രുതി. അത്രത്തോളം കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ച് കഴിഞ്ഞു. ചക്കപ്പഴത്തില്‍ പൈങ്കിളിയുടെ നാത്തൂനായി എത്തുന്ന ആശ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശ്വതി ശ്രീകാന്താണ്.

ഈ സീരിയലിലെ പോലെ യഥാര്‍ത്ഥ ജീവിതത്തിലും നല്ല സൗഹൃദമാണ് അശ്വതിയും ശ്രുതിയും തമ്മില്‍. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ അശ്വതിയെ പ്രാങ്ക് ചെയ്യുന്ന ശ്രുതിയുടെ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ കരിയറിനെ കുറിച്ചും ചക്കപ്പഴത്തെക്കുറിച്ചുമൊക്കെ സംസാരിച്ചതിന് ശേഷമായിരുന്നു പ്രാങ്ക്.

Also Read: പോകുന്നിടത്തെല്ലാം ഭാര്യയെ കൊണ്ടുപോകുന്നത് പേടിച്ചിട്ടാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും കുറ്റപ്പെടുത്തി, തുറന്ന് പറഞ്ഞ് എംജി ശ്രീകുമാര്‍

അശ്വതിയെ വിളിച്ച് പ്രാങ്ക് ചെയ്യാന്‍ അവതാരകന്‍ ആവശ്യപ്പെട്ടപ്പോള്‍, തന്നോട് അവതാരകന്‍ മോശമായി പെരുമാറുന്നു എന്ന് പറഞ്ഞാണ് അശ്വതിയെ ശ്രുതി വിളിച്ചത്. ആരെ പേടിക്കാനാണ് , പരിപാടി നിര്‍ത്തി ഇറങ്ങി വരാനായിരുന്നു ഇതിന് അശ്വതിയുടെ മറുപടി.

എന്നാല്‍ തനിക്ക് വരാന്‍ വണ്ടിയില്ലെന്ന് ശ്രുതി പറഞ്ഞു, താന്‍ കൊണ്ടുവരാന്‍ വരാം എന്ന് അശ്വതിയും പറഞ്ഞു. എന്നാല്‍ ഇതിന് പിന്നാലെ ഇതൊരു പ്രാങ്കാണെന്ന് അശ്വതി മനസ്സിലാക്കുകയായിരുന്നു.

Advertisement