”നിങ്ങളാണ് എന്റെ ലോകം, എന്റെ ആത്മാവ്, എന്റെ എല്ലാം’; ഭര്‍ത്താവിന്റെ സന്തോഷദിനത്തില്‍ കുറിപ്പുമായി സ്‌നേഹ, ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

396

ഒരു സമയത്ത് തമിഴ് സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നടിമാരിലൊരാളാണ് സ്നേഹ. മലയാളത്തിലൂടെയാണ് സ്നേഹ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇങ്ങനെ ഒരു നിലാപക്ഷി എന്നായിരുന്നു ചിത്രത്തിന്റെ പേര്. പിന്നീട് നിരവധി മലയാള സിനിമകളില്‍ സ്നേഹ അഭിനയിച്ചു.

ശിക്കാര്‍, തുറുപ്പു ഗുലാന്‍, പ്രമാണി, ദ് ഗ്രേറ്റ് ഫാദര്‍ തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ സ്നേഹ നായികയായെത്തി. അഭിനയത്തിലൂടെ മലയാളികളുടെയും പ്രിയങ്കരിയാകാന്‍ സ്നേഹയ്ക്ക് കഴിഞ്ഞു. മൂന്ന് തവണ തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡും സ്നേഹയ്ക്ക് കിട്ടിയിട്ടുണ്ട്.

Advertisements

ഇടയ്ക്ക് ഗ്ലാമര്‍ വേഷങ്ങളിലും സ്നേഹ സിനിമയില്‍ തിളങ്ങിയിരുന്നു. ഇപ്പോള്‍ മോഡലിങ് രംഗത്ത് സജീവമാണ് താരം. നിരവധി പരസ്യ ചിത്രങ്ങളിലും സ്നേഹ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഇടയ്ക്കിടെ കുടുംബത്തോടൊപ്പമുള്ള ആഘോഷ ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.

Also Read: കൂടെവിടെയിലെ റാണിയമ്മയെ കണ്ടോ?, പുത്തന്‍ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍

മലയാള സിനിമയിലേക്ക് തിരികെ എത്താനൊരുങ്ങുകയാണ് സ്‌നേഹ. നടന്‍ മമ്മൂട്ടി – ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലിറങ്ങുന്ന പുതിയ ചിത്രത്തിലാണ് സ്‌നേഹ നായികയായി എത്തുന്നത്. കുടുംബവുമായി സന്തോഷത്തോടെ ജീവിക്കുന്ന സ്‌നേഹ ഇപ്പോള്‍ ഭര്‍ത്താവ് പ്രസന്നയെക്കുറച്ച് പറഞ്ഞ വാക്കുകയാണ് ശ്രദ്ധനേടുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു പ്രസന്നയുടെ ജന്മദിനം. ”ജന്മദിനാശംസകള്‍ ദാദ, എന്റെ ഭര്‍ത്താവ്, എന്റെ ആത്മാര്‍ഥ സുഹൃത്ത്, എന്റെ ആത്മാവ്, എന്റെ എല്ലാം! സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന മനുഷ്യനാണ് നിങ്ങള്‍.” എന്ന് സ്‌നേഹ ആശംസകള്‍ നേര്‍ന്ന് പറയുന്നു.

Also Read: ആരതിയോട് മൂന്നുചോദ്യങ്ങളുമായി റോബിന്‍, താരം നല്‍കിയ മറുപടി ഇങ്ങനെ, വിവാഹനിശ്ചയത്തിന്റെ ഡേറ്റ് പറയൂ എന്ന് ആരാധകര്‍, പുതിയ വീഡിയോ വൈറല്‍

”ഈ പിറന്നാള്‍ ദിനത്തില്‍ നിങ്ങളുടെ സ്വപ്നങ്ങളെല്ലാം യാഥാര്‍ഥ്യമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഒരുപാട് സ്‌നേഹം. നിങ്ങളാണ് എന്റെ ലോകം” എന്നും സ്‌നേഹ കുറിച്ചു. ഇതിന് പിന്നാലെ നിരവധി ആരാധകരാണ് പ്രസന്നയ്ക്ക് ആസംസകള്‍ നേര്‍ന്നത്.

Advertisement