അഭിനയം എനിക്കിഷ്ടമാണ്, പക്ഷേ ആ കാരണങ്ങള്‍ കൊണ്ട് വിട്ടുനില്‍ക്കേണ്ടി വന്നു, വിവാഹശേഷം ബ്രേക്കെടുത്തതിനെ കുറിച്ച് മനസ്സുതുറന്ന് ശ്രീലയ

238

മലയാളികള്‍ക്ക് ഏറെ സൂപരിചിതയായ സിനിമാ സീരിയല്‍ താരങ്ങളാണ് നടിമാരായ ശ്രുതി ലക്ഷ്മിയും സഹോദരി ശ്രീലയയും. സിനിമയിലും ടെലിവിഷനിലും ആയി നിറഞ്ഞ് നില്‍ക്കുന്ന താരസുന്ദരിമാരാണ് ഇരുവരും. അമ്മയ്ക്ക് പിന്നാലെയാണ് ഇരുവരും അഭിനയ ലോകത്തേക്ക് ചേക്കേറിയത്.

Advertisements

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് ശ്രീലയ. നേഴ്സിങ് ജോലി ഉപേക്ഷിച്ചായിരുന്നു ശ്രീലയ അഭിനയമേഖലയിലേക്ക് എത്തിയത്. അമ്മയ്ക്കും സഹോദരിയ്ക്കും പിന്നാലെയായുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.

Also Read: അവന്റെ അച്ഛന്‍ മരിച്ച് പോയെന്ന് പറയുമ്പോഴും അവന്‍ ഓര്‍ക്കുന്നത് എപ്പോഴെങ്കിലും വരുമെന്നാണ് ; മകനെ കുറിച്ച് രേണു

2017 ല്‍ ആയിരുന്നു താരത്തിന്റെ ആദ്യ വിവാഹം പക്ഷേ അധികകാലം അത് നീണ്ട് നിന്നില്ല. ആ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് താരം രണ്ടാമത് റോബിനെ വിവാഹം കഴിയ്ക്കുന്നത്. ഇപ്പോള്‍ സന്തോഷകരമായ കുടുംബ ജീവിതം നയിയ്ക്കുകയാണ് താരം. മിന്‍സാര എന്നാണ് താരത്തിന്റെ മകളുടെ പേര്.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. സീരിയലിലൂടെയായിരുന്നു അരങ്ങേറ്റം. അതുകഴിഞ്ഞ് പഠിക്കാന്‍ പോയിരുന്നുവെന്നും പിന്നീടാണ് സിനിമ ചെയ്തതെന്നും ശ്രീലയ പറയുന്നു. ഇപ്പോള്‍ താരം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്.

Also Read: അവള്‍ നമ്മുടെ കൂടെ തന്നെയുണ്ട്, ഇതൊക്കെ കണ്ട് സന്തോഷിക്കുന്നുണ്ടാവും; സുബി സുരേഷിന്റെ പിറന്നാള്‍ ആഘോഷിച്ച് കുടുംബാംഗങ്ങള്‍

മോള്‍ക്ക് ഒന്നരവയസ്സേ ആയിട്ടുള്ളൂ. എവിടെയും അടങ്ങി നില്‍ക്കില്ലെന്നും പക്ഷേ എല്ലാവരുമായി പെട്ടെന്ന് കൂട്ടാവുമെന്നും തനിക്ക് എപ്പോഴും ഇഷ്ടമുള്ള ഒന്നാണ് അഭിനയമെന്നും പക്ഷേ ചില കാര്യങ്ങള്‍ കൊണ്ട് അതില്‍ നിന്നും വിട്ട് നില്‍ക്കേണ്ടി വരുമെന്നും ശ്രീലയ പറയുന്നു.

Advertisement