അവള്‍ നമ്മുടെ കൂടെ തന്നെയുണ്ട്, ഇതൊക്കെ കണ്ട് സന്തോഷിക്കുന്നുണ്ടാവും; സുബി സുരേഷിന്റെ പിറന്നാള്‍ ആഘോഷിച്ച് കുടുംബാംഗങ്ങള്‍

116

മലയാളി മനസ്സില്‍ നോവായി മറഞ്ഞ താരമാണ് സുബി സുരേഷ്. മിമിക്രി വേദികളില്‍ നിന്നും മിനിസ്‌ക്രീനിലേക്കും, ബിഗ് സ്‌ക്രീനിലേക്കും ചുവടുവെച്ച താരം മലയാളികളുടെ സ്വന്തം സുബിയായി. തന്റെ കരള്‍ മാറ്റ ശസ്ത്രക്രിയക്ക് ഒരുങ്ങുന്നതിനിടയിലാണ് സുബി ഈ ലോകം വിട്ട് വിടപറഞ്ഞത്. മലയാളികള്‍ക്ക് ഒന്നും തന്നെ ആ വാര്‍ത്ത ആദ്യം വിശ്വസിക്കുവാന്‍ സാധിച്ചില്ല. മരിക്കുമ്പോള്‍ 41 വയസ്സായിരുന്നു സുബിക്ക്.

Advertisements

ഇപ്പോള്‍ സുബിയുടെ പിറന്നാള്‍ ദിനത്തില്‍ കേക്ക് മുറിച്ചിരിക്കുകയാണ് കുടുംബാംഗങ്ങള്‍. ഈ വീഡിയോ കാണുമ്പോള്‍ ആരുടെ കണ്ണും നിറഞ്ഞ് പോവും. എന്റെ മോള്‍ക്ക് എന്നെഴുതിയ കേക്ക് മുറിച്ചത് സഹോദരന്റെ കുഞ്ഞായിരുന്നു.

ഞങ്ങള്‍ ചേച്ചിക്ക് വേണ്ടിയൊരു കേക്ക് മേടിച്ച് മുറിക്കുന്നുണ്ട്. എല്ലാ ബര്‍ത്ത് ഡേയ്ക്കും കേക്ക് കട്ട് ചെയ്യുന്നതാണ് ചേച്ചിക്ക് ഇഷ്ടം. അത് നിര്‍ബന്ധമുള്ള കാര്യമാണ്. ചേച്ചി ഇത് കാണുന്നുണ്ടെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നു ഇവര്‍ പറഞ്ഞു.

Also readവീഡിയോ എടുക്കാന്‍ ശ്രമിച്ചെങ്കിലും അതു പാളിപ്പോയി; ഓണം സ്പെഷ്യല്‍ ഫോട്ടോയുമായി മഞ്ജു വാര്യര്‍

സുബിയില്ലാത്ത പിറന്നാള്‍ ആഘോഷത്തെക്കുറിച്ചും ഇവര്‍ പറഞ്ഞു. രാഹുല്‍ സംസാരിക്കുമ്പോള്‍ അമ്മയുടെ കണ്ണ് നിറഞ്ഞ് വരുന്നുണ്ടായിരുന്നു. സുബി നമ്മുടെ കൂടെ തന്നെയുണ്ട്, ഇതൊക്കെ കണ്ട് സന്തോഷിക്കുന്നുണ്ടാവുമെന്നായിരുന്നു വീഡിയോയുടെ താഴെ വന്ന കമന്റുകള്‍.

 

 

Advertisement