സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞ് സുന്ദരിയായി ശ്രീവിദ്യ, കല്യാണ ഒരുക്കങ്ങള്‍ ആരംഭിക്കുന്നുവെന്ന് നടി, ആകാംഷയോടെ ആരാധകര്‍

109

വളരെ പെട്ടെന്ന് തന്നെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് ശ്രീവിദ്യ മുല്ലശ്ശേരി. ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക്ക് എന്ന ഗെയിം ഷോയിലൂടെയാണ് ശ്രീവിദ്യ മലയാളികളുടെ പ്രിയങ്കരിയായി മാറുന്നത്. ഉരുളയ്ക്ക് ഉപ്പേരി പോലെ കൗണ്ടറുകള്‍ അടിക്കുന്ന ശ്രീവിദ്യയ്ക്ക് നിരവധി ആരാധകരുമുണ്ട്.

Advertisements

പൊതുവെ എല്ലാവരേയും തന്റെ കൗണ്ടറുകളിലൂടെ വീഴ്ത്തുന്ന ബിനു അടിമാലിയെ പോലും കട്ടയ്ക്ക് നില്‍ക്കുന്ന പ്രകടനവുമായി പിന്നിലാക്കാറുണ്ട് ശ്രീവിദ്യ. ഇപ്പോഴിതാ സിനിമയിലും സാന്നിധ്യം അറിയി ക്കുകയാണ് ശ്രീവിദ്യ മുല്ലശ്ശേരി. ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ സിനിമയായ സത്യം മാത്രമേ ബോധിപ്പിക്കൂ എന്ന ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ ശ്രീവിദ്യയും അഭിനയിക്കുന്നുണ്ട്.

Also Read; ശ്രീനിവാസനും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു, ക്ലൈമാക്‌സ് റെഡി, സിനിമ പണിപ്പുരയിലെന്ന് വിനീത് ശ്രീനിവാസന്‍

സോഷ്യല്‍മീഡിയയില്‍ സജീവമാണ് ഇന്ന് നടി. യൂട്യൂബില്‍ശ്രീവിദ്യ പങ്കിടുന്ന വിശേഷങ്ങളെല്ലാം വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ ശ്രീവിദ്യയുടെ പുതിയ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു സ്വര്‍ണക്കടയിലെത്തി സ്വര്‍ണാഭരണങ്ങളൊക്കെ ധരിച്ച് നില്‍ക്കുന്ന ശ്രീവിദ്യയെ ആണ് വീഡിയോയുടെ തമ്പായി കാണുന്നത്.

എന്റെ കല്യാണ ഒരുക്കങ്ങള്‍ ഇവിടെ ആരംഭിക്കുന്നു എന്ന തലക്കെട്ടോടെയാണ് നടി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത് കണ്ടതോടെ നടി വിവാഹിതയാകാന്‍ പോകുകയാണോ എന്ന് ആരാധകര്‍ സംശയിച്ചു. എന്നാല്‍ വിവാഹത്തിന് വേണ്ടി മുന്‍കരുതലായി സ്വര്‍ണം വാങ്ങി വെക്കാനുള്ള ശ്രമമാണിതെന്നാണ് വീഡിയോ കുറിച്ച് നടിയുടെ പ്രതികരണം.

Also Read: കുഞ്ഞുവാവ വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം, ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ പങ്കുവെച്ച് മൃദുല വിജയ്, ഏറ്റെടുത്ത് ആരാധകര്‍

ജ്വല്ലറി ഷോപ്പിലെത്തി ആഭരണങ്ങള്‍ നോക്കുകയും ഇവിടെ സ്വര്‍ണ്ണം വാങ്ങാനെത്തിയ കസ്റ്റമേഴ്‌സുമായി സംസാരിക്കുകയും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രേക്ഷകരോട് പറയുകയുമായിരുന്നു നടി വീഡിയോയില്‍.

എന്നാല്‍ ഇതൊന്നും ഉടനെ തന്റെ കല്യാണം ഉള്ളത് കൊണ്ടല്ലെന്നും നടി വീഡിയോയുടെ അവസാനം വ്യക്തമാക്കുന്നുമുണ്ട്. കല്യാണ വിശേഷങ്ങള്‍ അറിയാനെത്തിയ ആരാധകരെ ആശങ്കയിലാക്കുന്നതായിരുന്നു വീഡിയോയുടെ ക്ലൈമാക്‌സ്.

Advertisement