അമ്മൂമ്മ മരിച്ചതിനാല്‍ അത് മുടങ്ങി , 2024ല്‍ തന്നെ നടക്കും; വിവാഹത്തെ കുറിച്ച് ശ്രീവിദ്യ

38

ഇനി ആരാധകർ ആഘോഷിക്കാൻ വേണ്ടി കാത്തിരിക്കുന്നത് നടി ശ്രീവിദ്യ മുല്ലശ്ശേരിയുടെയും സംവിധായകനായ രാഹുൽ രാമചന്ദ്രന്റെ വിവാഹമാണ്. ഇവരുടെ വിവാഹനിശ്ചയം നേരത്തെ തന്നെ കഴിഞ്ഞിരുന്നു. ഇപ്പോഴിതാ ഈ വർഷം തന്നെ വിവാഹം നടക്കും എന്നാണ് ഇരുവരും അഭിമുഖത്തിൽ പറയുന്നത്.

Advertisements

മൈൽസ്റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിൽ ആണ് തങ്ങളുടെ വിവാഹത്തെ കുറിച്ചും ഇവർ പറഞ്ഞത്.

വിവാഹത്തിന് മുമ്പ് എൻഗേജ്‌മെൻറ് ആനിവേഴ്‌സറി ആഘോഷിക്കുന്ന ചുരുക്കം ചിലരിൽ ഒരാളായിരിക്കും നിങ്ങൾ എന്ന അവതാരകയുടെ അഭിപ്രായത്തോട് അത് നടക്കാതെ പോയതാണ് എന്നാണ് ഇരുവരും പറയുന്നത്.

ഏപ്രിലിൽ ഡേറ്റ് തീരുമാനിച്ചിരുന്നതായും എന്നാൽ അമ്മൂമ്മ മരിച്ചതിനാൽ മുടങ്ങി പോയെന്നും ശ്രീവിദ്യ പറയുന്നു. ജൂൺ, ജൂലൈ മാസങ്ങളിൽ ഇരുവരുടെയും പിറന്നാൾ ആയതിനാൽ അതും നീണ്ട് പോകും. എന്തായാലും 2024 ൽ തന്നെ ശ്രീവിദ്യയുടെ കഴുത്തിൽ താലികെട്ടുമെന്ന് രാഹുൽ ഉറപ്പിച്ച് പറയുന്നു.

Advertisement