പുരുഷന്മാര്‍ക്ക് ടോയ്‌ലറ്റ് ഉപയോഗിക്കാനറിയില്ല, അവര്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ പിന്നെ സ്ത്രീകള്‍ക്ക് അതില്‍ കേറാന്‍ പറ്റാത്ത അവസ്ഥയാണ്, ദേഷ്യം വരും, തുറന്നടിച്ച് മഞ്ജു പത്രോസ്

146

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവം ആണ് മഞ്ജു സുനിച്ചന്‍. താരം സീരിയലില്‍ ആയിരുന്നു ആദ്യം അഭിനയച്ചത്, പിന്നീട് സിനിമയിലേക്ക് നടി എത്തി. ഇതിനോടകം ശ്രദ്ധിക്കപ്പെടുന്ന നിരവധി ചിത്രത്തില്‍ മഞ്ജു അഭിനയിച്ചു. താരം പങ്കുവെക്കുന്ന പോസ്റ്റെല്ലാം ശ്രദ്ധനേടാറുണ്ട്.

Advertisements

2013ല്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത നോര്‍ത്ത് 24 കാതം എന്ന ചിത്രത്തില്‍ അഭിനയിച്ചു മഞ്ജു . പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചു. കമ്മട്ടിപ്പാടം, ജിലേബി, തൊട്ടപ്പന്‍, മഹേഷിന്റെ പ്രതികാരം തുടങ്ങിയവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

Also Read:അമ്മൂമ്മ മരിച്ചതിനാല്‍ അത് മുടങ്ങി , 2024ല്‍ തന്നെ നടക്കും; വിവാഹത്തെ കുറിച്ച് ശ്രീവിദ്യ

സോഷ്യല്‍മീഡിയയില്‍ സജീവമായ മഞ്ജു പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ തനിക്ക് സില്ലിയായ കാര്യങ്ങള്‍ക്ക് പോലും ദേഷ്യം വരാറുണ്ടെന്നും പക്ഷേ അതിലും ചില കാര്യങ്ങളുണ്ടാവുമെന്നും പറയുകയാണ് മഞ്ജു.

ചില ലൊക്കേഷനുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ ടോയ്‌ലെറ്റ് സൗകര്യമാണുണ്ടാവുന്നത്. താന്‍ പറയുന്നത് പുരുഷന്മാര്‍ക്ക് ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ അറിയില്ലെന്ന് തന്നെയാണെന്നും അവര്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ ആ ടോയ്‌ലറ്റ് സ്ത്രീകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയായിരിക്കുമെന്നും മഞ്ജു പറയുന്നു.

Also Read:സംവിധായകന്‍ സ്‌ക്രിപ്റ്റ് വലിച്ച് കീറി ലോഹിയുടെ മുഖത്തെറിഞ്ഞിട്ടുണ്ട്, അന്ന് തലകുനിച്ച് നിന്ന ലോഹിതാദാസിന്റെ മുഖം ഇന്നും ഓര്‍ക്കുന്നു, പൊട്ടിക്കരഞ്ഞുപോയിട്ടുണ്ട് അദ്ദേഹം, പ്രിയ സുഹൃത്തിന്റെ ഓര്‍മ്മകളില്‍ മമ്മൂട്ടി

പലപ്പോഴും താന്‍ ടോയ്‌ലറ്റിന്റെ ഡോറില്‍ എഴുതി വെച്ചിട്ടുണ്ട് സീറ്റ് കവര്‍ പൊക്കി വെച്ച ശേഷം പുരുഷന്മാര്‍ അത് ഉപയോഗിക്കണമെന്ന്. പുരുഷന്മാര്‍ ടോയ്‌ലറ്റ് വൃത്തികേടാക്കിയിട്ടതുകൊണ്ട് പല സ്ത്രീകള്‍ക്കും വായുവില്‍ നിന്ന് കാര്യം സാധിക്കേണ്ടി വന്നിട്ടുണ്ടെന്നും ഇക്കാര്യം ആലോചിക്കുമ്പോള്‍ തന്നെ തനിക്ക് പുരുഷന്മാരോട് ദേഷ്യം തോന്നാറുണ്ടെന്നും മഞ്ജു പറയുന്നു.

Advertisement