സംവിധായകന്‍ സ്‌ക്രിപ്റ്റ് വലിച്ച് കീറി ലോഹിയുടെ മുഖത്തെറിഞ്ഞിട്ടുണ്ട്, അന്ന് തലകുനിച്ച് നിന്ന ലോഹിതാദാസിന്റെ മുഖം ഇന്നും ഓര്‍ക്കുന്നു, പൊട്ടിക്കരഞ്ഞുപോയിട്ടുണ്ട് അദ്ദേഹം, പ്രിയ സുഹൃത്തിന്റെ ഓര്‍മ്മകളില്‍ മമ്മൂട്ടി

74

മലയാള സിനിമയില്‍ മറക്കാനാവാത്ത ഒത്തിരി സംഭാവനകള്‍ ചെയ്ത സംവിധായകനാണ് ലോഹിതദാസ്. അതുല്യ പ്രതിഭയെന്ന് അക്ഷരം തെറ്റാതെ മലയാളികള്‍ക്ക് വിളിക്കാന്‍ പറ്റുന്ന സംവിധായകനാണ് അദ്ദേഹമെന്ന് തന്റെ സിനിമകളിലൂടെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്.

Advertisements

മലയാള സിനിമയിലെ താരരാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‌റെയും കരിയറില്‍ ഒരു വഴിത്തിരിവ് കൊടുത്തത് ലോഹിതാദാസിന്റെ സിനിമകള്‍ തന്നെയാണ്. മോഹന്‍ലാലിനും മമ്മൂട്ടിക്കും വളരെ ആത്മബന്ധമുള്ള സംവിധായകന്‍ തന്നെയായിരുന്നു ലോഹിതാദാസ്.

Also Read:ബിഗ്ബോസില്‍ നിന്നും വിളിച്ചാല്‍ പോവില്ല, അതിന് കാരണം ഉണ്ട്; ഗോപിക അനില്‍ പറഞ്ഞത് !

ഇപ്പോഴിതാ ലോഹിതാദാസിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തനിക്ക് ഒത്തിരി സിനിമകളുള്ള കാലത്തായിരുന്നു ലോഹിതാദാസിനെ പരിചയപ്പെടുന്നതെന്നും ഒരു സിനിമയുടെ ബിനാമി എഴുത്തുകാരനായിരുന്നു അദ്ദേഹമെന്നും ലോഹിതാദാസ് എഴുതിക്കൊണ്ടുവന്ന തിരക്കഥ സംവിധായകന്‍ വലിച്ച് കീറി തന്റെ മുന്നില്‍ വെച്ച് അദ്ദേഹത്തിന്റെ മുഖത്ത് വലിച്ചെറിഞ്ഞിട്ടുണ്ടെന്നും മമ്മൂട്ടി പറയുന്നു.

അന്നത്തെ ലോഹിതാദാസിന്റെ മുഖം ഇന്നും തന്റെ മനസ്സിലുണ്ട്. പിന്നാലെ ലോഹിതാദാസ് ആ സിനിമയില്‍ നിന്നും പോയി അതിന് ശേഷമായിരുന്നു തനിയാവര്‍ത്തനം എന്നസിനിമ തങ്ങള്‍ ഒന്നിച്ച് ചെയ്തതെന്നും താന്‍ പറഞ്ഞിട്ടായിരുന്നു ലോഹിതാദാസിനെ കൊണ്ട് സ്‌ക്രിപ്റ്റ് എഴുതിപ്പിച്ചതെന്നും മമ്മൂക്ക പറഞ്ഞു.

Also Read:എനിക്ക് വേണ്ടി പൂജകള്‍ ചെയ്തു, പല സമയത്തും ആശ്വസിപ്പിച്ചു, എന്റെ മോശം സമയത്ത് കൂടെയുണ്ടായത് ലിസി, പക്ഷേ പലര്‍ക്കും പല തെറ്റിദ്ധാരണകളും ഉണ്ടാക്കി, തുറന്നുപറഞ്ഞ് മേജര്‍ രവി

വാത്സ്യല്യം സിനിമയുടെ സെറ്റില്‍ വെച്ച് പുതുവത്സരാഘോഷത്തിനിടെ ലോഹി തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നു. പിന്നീട് പലപ്പോഴും അദ്ദേഹം മാനസിക സംഘര്‍ഷത്തിലാവുമ്പോള്‍ തന്നെ കാണാന്‍ വരാറുണ്ടായിരുന്നുവെന്നും മമ്മൂട്ടി പറയുന്നു.

Advertisement