ഇത് നമ്മുടെ മഞ്ജു അല്ല, നടി ഒരിക്കലും ഇങ്ങനെ വരില്ല; പോസ്റ്റര്‍ കണ്ട് തെറ്റുദ്ധരിച്ച് പ്രേക്ഷകര്‍

1942

ഇടക്കാലത്ത് ഒരു നീണ്ട ഇടവേള എടുത്തെങ്കിലും വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സൂപ്പർ നടിയാണ് മഞ്ജു വാര്യർ. 1995ൽ പുറത്തിറങ്ങിയ മോഹൻ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷം ചെയ്താണ് മഞ്ജു അഭിനയ രംഗത്തേക്ക് എത്തിയത്. 

പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല ഈ താരത്തിന്. 14 വർഷത്തെ ഇടവെളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോൾ കരിയർ കുറച്ചുകൂടി മികച്ചതാക്കുകയായിരുന്നു മഞ്ജു . ഇപ്പോൾ മലയാളത്തിൽ മാത്രമല്ല, തമിഴിലും താരം മികവുറ്റ വേഷങ്ങൾ അവതരിപ്പിച്ചു കഴിഞ്ഞു.

Advertisements

അതേസമയം മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഫൂട്ടേജ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. മഞ്ജുവടക്കമുള്ള താരങ്ങൾ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രം കണ്ടതോടെ ആരാധകരും ഞെട്ടി.

‘എല്ലാ വാതിലിനു പിന്നിലും നിങ്ങളുടെ ഭാവനയ്ക്കപ്പുറമുള്ള ഒരു ലോകമുണ്ട്.’ എന്നാണ് പോസ്റ്ററിന് മഞ്ജു എഴുതിയ ക്യാപ്ഷൻ. പോസ്റ്ററിൽ ഒരു ബെഡ്‌റൂമിൽ നിന്നുള്ള രംഗമാണ് കാണിച്ചിരിക്കുന്നത്. നടൻ വിശാഖ് നായർ നായികയുടെ നെഞ്ചിൽ തലചായ്്ച്ച് നിൽക്കുന്നതാണ് ചിത്രത്തിലുള്ളത്.

ഒറ്റനോട്ടത്തിൽ പോസ്റ്ററിലുള്ളത് മഞ്ജു വാര്യരാണെന്ന് തോന്നിപ്പിക്കുമെന്നാണ് നടിയുടെ പോസ്റ്റിന് താഴെ വരുന്ന കമന്റുകളിൽ പറയുന്നത്. മഞ്ജു വാര്യർ പോസ്റ്റർ ഷെയർ ചെയ്തതിന് പിന്നാലെ അത് നടിയാണെന്ന് കരുതി ചിലർ മഞ്ജുവിനെ പ്രശംസിച്ച് കൊണ്ട് വന്നപ്പോൾ മറ്റ് ചിലർ നടിയെ മോശമാക്കി കൊണ്ടുള്ള കമന്റുകളും പങ്കുവെച്ചിട്ടുണ്ട്.

Advertisement