ഭ്രമയുഗത്തിലൂടെ വന്ന് വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ച് മമ്മൂട്ടി; സന്തോഷം കൊണ്ട് വാപ്പയെ ചുംബിച്ച് ദുല്‍ഖര്‍

75

മമ്മൂട്ടിയുടെ പുതിയ ചിത്രം ഭ്രമയുഗത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. കൊടുമൺ പോറ്റിയായിട്ടുള്ള മമ്മൂട്ടിയുടെ വേഷപ്പകർച്ച തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. നിരവധി പേരാണ് ചിത്രത്തെ കുറിച്ച് പറഞ്ഞ് രംഗത്ത് എത്തുന്നത്.

Advertisements

ഇപ്പോഴിതാ മമ്മൂട്ടി പങ്കുവച്ച ഫോട്ടോയും അതിന് ദുൽഖർ സൽമാൻ നൽകിയ മറുപടി ശ്രദ്ധനേടുകയാണ്. ‘ഭ്രമയുഗം’ ക്യാരക്ടർ ലുക്കിൽ വളരെ കൂളായി ഇരിക്കുന്ന മമ്മൂട്ടിയെയാണ് ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്.

ഭ്രമയുഗം എന്ന ഹാഷ്ടാഗോട് ആണ് മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ഇതിന് പിന്നാലെ കമന്റുമായി ദുൽഖറും എത്തി. കിസ് സ്‌മൈലിയാണ് ദുൽഖർ കമന്റ് ആയി രേഖപ്പെടുത്തിയിരിക്കുന്നത്.

‘ഇത്രേം ചെയ്ത് വെച്ചിട്ട് ഒന്നും അറിയാത്ത പോലെ ആ ഇരുപ്പ് കണ്ടില്ലേ, ഇത് അയാളുടെ കാലം ആണ്. ആരും വട്ടം നിൽക്കണ്ട. രാക്ഷസനടികർ, ഒത്തിരി അഭിമാനിക്കുന്നു ഈ മഹാനടന്റെ ആരാധകൻ ആയതിൽ, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

 

 

Advertisement