ഏറ്റവും മികച്ചത്, അതില്‍ രണ്ട് അഭിപ്രായങ്ങളില്ല; അനൂപ് മേനോന്‍

49

മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ഭ്രമയുഗം. മികച്ച പ്രതികരണം ആണ് ചിത്രത്തിന് ലഭിക്കുന്നത്. കൊടുമൺ പോറ്റിയായിട്ടുള്ള മമ്മൂട്ടിയുടെ വേഷപ്പകർച്ച തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. നിരവധി പേരാണ് ചിത്രത്തെ കുറിച്ച് പറഞ്ഞ് സോഷ്യൽ മീഡിയയിൽ എത്തുന്നത്, സിനിമാ താരങ്ങളും ഈ കൂട്ടത്തിൽ ഉണ്ട്.

Advertisements

ഇപ്പോഴിതാ മമ്മൂട്ടിക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് അനൂപ് മേനോൻ.

ചുരുക്കം വാക്കുകൾക്കൊപ്പം ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിൻറെ ചിത്രമാണ് സോഷ്യൽ മീഡിയയിലൂടെ അനൂപ് മേനോൻ പങ്കുവച്ചത്. ‘ഏറ്റവും മികച്ചത്. അതിൽ രണ്ട് അഭിപ്രായങ്ങളില്ല’, എന്നാണ് ചിത്രത്തിനൊപ്പം അനൂപ് മേനോൻ കുറിച്ചത്. ആറായിരത്തിലധികം ലൈക്കുകളാണ് ഈ പോസ്റ്റ് നേടിയത്. ഒപ്പം ഇരുനൂറിലധികം കമൻറുകളും.

also read
ഭ്രമയുഗത്തിലൂടെ വന്ന് വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ച് മമ്മൂട്ടി; സന്തോഷം കൊണ്ട് വാപ്പയെ ചുംബിച്ച് ദുല്‍ഖര്‍
ബ്ലാക്ക് ആൻഡ് വൈറ്റിൽ ആണ് രാഹുൽ സദാശിവൻ ഈ ചിത്രം ഉടനീളം അണിയിച്ചൊരുക്കിരിക്കുന്നത്. മലയാളി സിനിമാപ്രേമികളെ സംബന്ധിച്ച് പുതുകാലത്തെ നവ്യാനുഭവമാണ് അത്.

Advertisement