തറയില്‍ വീഴുമെന്ന് നമ്മള്‍ കരുതും, പക്ഷേ ഇരട്ടി ശക്തിയോടെ പറന്നുയരുന്നതും കാണാം, റിമി ടോമി ശരിക്കും ഫിനിക്‌സ് പക്ഷിയെ പോലെയാണെന്ന് വിധുപ്രതാപ്, താരത്തെ കുറിച്ച് പറയുന്നത് കേട്ടോ

48

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരികയും എല്ലാം ആണ് റിമി ടോമി. ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലൂടെ പിന്നണി ഗാന രംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് ഒന്നിലധികം മേഖലകളില്‍ കഴിവ് തെളിയിച്ചു.

Advertisements

താന്‍ ഒരു ഗായിക മാത്രമല്ല മികച്ച അഭിനേതാവും അവതാരികയും എല്ലാം ആണെന്ന് തെളിയിച്ചു കഴിഞ്ഞു ഈ താരം. മാത്രമല്ല ഒന്നിലധികം ചാനലുകളില്‍ വര്‍ക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.ഇത്രയധികം സ്‌ക്രീനില്‍ നിറഞ്ഞുനിന്ന മറ്റൊരു താരമുണ്ടോ എന്നതും സംശയമാണ്.

Also Read:ഏറ്റവും മികച്ചത്, അതില്‍ രണ്ട് അഭിപ്രായങ്ങളില്ല; അനൂപ് മേനോന്‍

വ്യക്തി ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായപ്പോഴും പതറാതെ പിടിച്ചു നിന്നിട്ടുണ്ട് റിമി. തന്റെ വിവാഹമോചനത്തിനു ശേഷം ശക്തമായി തിരിച്ചുവരവാണ് റിമി ടോമി നടത്തിയത്. നിശ്ചയ ദാര്‍ഢ്യം ഉണ്ടെങ്കില്‍ എന്തും മാറ്റി മറിക്കാന്‍ കഴിയുമെന്ന് തെളിയിച്ചയാളാണ് റിമി.

സുഹൃത്തുക്കള്‍ക്ക് എപ്പോഴും തന്‍രെ ജീവിതത്തില്‍ വലിയ പ്രാധാന്യം റിമി കൊടുക്കാറുണ്ട്. റിമിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് വിധു പ്രതാപ്. ഇപ്പോഴിതാ റിമിയെ കുറിച്ച് സംസാരിക്കുകയാണ് വിധു പ്രതാപ്. റിമി തറയില്‍ വീഴുമെന്ന് നമ്മള്‍ വിചാരിക്കുമ്പോള്‍ ഫിനിക്‌സ് പക്ഷിയേ പോലെ റിമി ഇരട്ടി ശക്തിയില്‍ പറന്നുയരുമെന്ന് വിധു പറയുന്നു.

Also Read:ഭ്രമയുഗത്തിലൂടെ വന്ന് വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ച് മമ്മൂട്ടി; സന്തോഷം കൊണ്ട് വാപ്പയെ ചുംബിച്ച് ദുല്‍ഖര്‍

താന്‍ റിമിയെ ഒത്തിരി ബഹുമാനിക്കുന്നുണ്ട്. കുടുംബത്തെ വീഴാതെ പിടിച്ചു നിര്‍ത്തുന്നത് റിമിയാണെന്നും വളരെ ചെറുപ്പം മുതലേ തനിക്ക് റിമിയെ അറിയാമെന്നും മാസങ്ങളോളം ഷോയുടെ ഭാഗമായി തങ്ങള്‍ ഒന്നിച്ച് ട്രാവല്‍ ചെയ്തിട്ടുണ്ടെന്നും തനിക്ക് കൃത്യമായി റിമിയെ അറിയാമെന്നും വിധു പ്രതാപ് പറയുന്നു.

Advertisement