ജീവിതത്തില്‍ ആദ്യമായി ക്രഷ് തോന്നിയ നടന്‍ അദ്ദേഹമായിരുന്നു, ഇഷ്ടം തോന്നിയത് അന്നുമുതലായിരുന്നു, തുറന്നുപറഞ്ഞ് മമിത ബൈജു

75

സഹനടിയായി കടന്നുവന്ന് ഇന്ന് നായിക വേഷങ്ങളില്‍ തിളങ്ങുകയാണ് നടി മമിതാ ബൈജു. താരത്തിന്റെ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത പ്രേമലു എന്ന സിനിമ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ തിരക്കിലാണ് താരം ഇപ്പോള്‍.

Advertisements

ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ തന്റെ ക്രഷിനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മമിത. തന്റെ ആദ്യ സെലിബ്രിറ്റി ക്രഷ് ഹൃത്വിക്ക് റോഷനാണെന്ന് മമിത പറയുന്നു. തനിക്ക് ചെറുതായിരിക്കുമ്പോള്‍ തന്നെ ഹൃത്വിക്ക് റോഷനെ ഇഷ്ടമാണെന്നും മമിത പറയുന്നു.

Also Read:തറയില്‍ വീഴുമെന്ന് നമ്മള്‍ കരുതും, പക്ഷേ ഇരട്ടി ശക്തിയോടെ പറന്നുയരുന്നതും കാണാം, റിമി ടോമി ശരിക്കും ഫിനിക്‌സ് പക്ഷിയെ പോലെയാണെന്ന് വിധുപ്രതാപ്, താരത്തെ കുറിച്ച് പറയുന്നത് കേട്ടോ

തനിക്ക് കഹോന പ്യാര്‍ ഹേ എന്ന സിനിമ കണ്ടതിന് ശേഷമാണ് ഹൃത്വിക് റോഷനോട് ഇഷ്ടം തുടങ്ങിയത്. മിക്ക ദിവസങ്ങളിലും സിനിമ ടിവിയില്‍ വരാറുണ്ടായിരുന്നുവെന്നും എന്നാല്‍ എങ്ങനെയാണ് ടിവിയില്‍ ടെലികാസ്റ്റ് ചെയ്യുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും മമിത പറയുന്നു.

അന്ന് സിനിമയെ കുറിച്ചൊന്നും തനിക്ക് അറിയില്ലായിരുന്നു. പഠിച്ച് വരുന്നതേയുണ്ടായിരുന്നുള്ളൂവെന്നും അന്ന് താന്‍ ടിവിയില്‍ സിനിമ കാണുമ്പോള്‍ കരുതിയത് ലൈവായിട്ട് അവര്‍ സിനിമ എടുത്തുകൊണ്ടിരിക്കുകയാണെന്നായിരുന്നുവെന്നും മമിത പറയുന്നു.

Also Read:ഭ്രമയുഗത്തിലൂടെ വന്ന് വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ച് മമ്മൂട്ടി; സന്തോഷം കൊണ്ട് വാപ്പയെ ചുംബിച്ച് ദുല്‍ഖര്‍

പക്ഷേ പിന്നെയും പിന്നെയും ടിവിയില്‍ സിനിമ കാണുമ്പോള്‍ അവര്‍ വീണ്ടും വീണ്ടും സിനിമ ഷൂട്ട് ചെയ്യുകയാണെന്ന് കരുതും. എങ്ങനെയാണ് അവര്‍ ഇങ്ങനെ ചെയ്യുന്നതെന്ന് ചിന്തിക്കാറുണ്ടെന്നും മമിത പറയുന്നു.

Advertisement