വീണ്ടും അഭിനയലോകത്തേക്ക്, സീരിയലിലേക്ക് മടങ്ങിവരാനൊരുങ്ങി നിയ, വീട്ടുകാരുടെ പ്രതികരണം എന്തായിരുന്നുവെന്ന് തുറന്നുപറഞ്ഞ് താരം

45

കല്യാണി സീരിയലിലെ കല്യാണി എന്ന വേഷത്തിലൂടെ പ്രപേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നിയ രഞ്ജിത്ത്. നാടന്‍ കുട്ടിയായി കല്യാണിയില്‍ തകര്‍ത്ത് അഭിനയിച്ച നിയ പിന്നീട് വിവാഹത്തോടെ സീരിയലില്‍ നിന്നും അകന്നിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് കല്യാണി എന്ന വേഷത്തിലൂടെ നിയ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്.

Advertisements

2014 ല്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരു ചാനലില്‍ അവതാരകയായിട്ട് എത്തിയായിരുന്നു താരത്തിന്റെ മിനിസ്‌ക്രീനിലേക്കുള്ള അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം ദിയയുടെ അച്ഛന്റെ സുഹൃത്തായ ക്യാമറമാന്‍ സാജന്‍ കളത്തില്‍ ഒരു തെലുങ്ക് സിനിമയില്‍ ഓഫറുമായി എത്തിയതോടെയാണ് അഭിനയലോകത്തേക്ക് ചുവടുവെച്ചത്.

Also Read:ജീവിതത്തില്‍ ആദ്യമായി ക്രഷ് തോന്നിയ നടന്‍ അദ്ദേഹമായിരുന്നു, ഇഷ്ടം തോന്നിയത് അന്നുമുതലായിരുന്നു, തുറന്നുപറഞ്ഞ് മമിത ബൈജു

മലയാളത്തിലും തമിഴിലും 25 സീരിയലുകളില്‍ അഭിനയിച്ചു മികവ് കാട്ടി. മലയാളത്തില്‍ ‘മിഥുനം’, ‘അമ്മ’, ‘കറുത്തമുത്ത്’ തുടങ്ങി മിക്ക സീരിയലുകളിലൂടെ ശ്രദ്ധേയമായി. ‘കല്യാണി’യുടെ തമിഴ് സീരിയലായ ‘കസ്തൂരി’ ഹിറ്റായിരുന്നു. ബെസ്റ്റ് ഫ്രണ്ട്സ്’ എന്ന സിനിമയിലും ‘മലയാളി’ എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ നായികയായും താരം അഭിനയിച്ചിരുന്നു.

ഏറെനാളായി സീരിയലില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന താരം വീണ്ടും അഭിനയലോകത്തേക്ക് തിരിച്ചെത്തുകയാണെന്ന് അറിയിച്ചിരിക്കുകയാണ്. ഇതിനായി വിദേശത്ത് നിന്നും നാട്ടിലെത്തിയിരിക്കുകയാണ താരം. ഇനിയുള്ള കുറച്ച് കാലം മകനെ പിരിഞ്ഞിരിക്കുകയാണെന്നും അവനെ കാര്യങ്ങളെല്ലാം പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ടെന്നും നിയ പറയുന്നു.

Also Read:തറയില്‍ വീഴുമെന്ന് നമ്മള്‍ കരുതും, പക്ഷേ ഇരട്ടി ശക്തിയോടെ പറന്നുയരുന്നതും കാണാം, റിമി ടോമി ശരിക്കും ഫിനിക്‌സ് പക്ഷിയെ പോലെയാണെന്ന് വിധുപ്രതാപ്, താരത്തെ കുറിച്ച് പറയുന്നത് കേട്ടോ

മക്കള്‍ തന്നെ സന്തോഷത്തോടെയാണ് യാത്രയാക്കിയത്. മക്കളെ പൊന്നുപോലെ നോക്കുന്ന തന്റെ ഭര്‍ത്താവ് ആദ്യം മുഖം കറുപ്പിച്ചുവെങ്കിലും പിന്നീട് തന്നെ സ്‌നേഹത്തോടെയാണ് യാത്രയാക്കിയതെന്നും നിയ പറയുന്നു.

Advertisement