അര്‍ധരാത്രിയിലും തിയ്യേറ്ററുകളില്‍ വന്‍തിരക്ക്, മമ്മൂട്ടിയുടെ പോറ്റിയെ കാണാന്‍ ഇരച്ചെത്തി പ്രേക്ഷകര്‍, ഭ്രമയുഗത്തിന് ആദ്യം ദിനം നൂറിലധികം പ്രദര്‍ശനം

79

മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ഭ്രമയുഗം. കഴിഞ്ഞ ദിവസം തിയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. കൊടുമണ്‍ പോറ്റിയായിട്ടുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ച തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം.

Advertisements

നിരവധി പേരാണ് ചിത്രത്തെ കുറിച്ച് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്, സിനിമാ താരങ്ങളും ഈ കൂട്ടത്തില്‍ ഉണ്ട്. പൂര്‍ണ്ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഭ്രമയുഗം.

Also Read:വീണ്ടും അഭിനയലോകത്തേക്ക്, സീരിയലിലേക്ക് മടങ്ങിവരാനൊരുങ്ങി നിയ, വീട്ടുകാരുടെ പ്രതികരണം എന്തായിരുന്നുവെന്ന് തുറന്നുപറഞ്ഞ് താരം

ഇതുവരെ ചെയ്തതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തിറങ്ങിയതിന് പിന്നാലൈ ചിത്രത്തിന് വന്‍ ഹൈപ്പായിരുന്നു ലഭിച്ചത്.

രാഹുല്‍ സദാശിവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റിലീസ് ദിവസം തന്നെ ചിത്രത്തെ കുറിച്ച് വളരെ മികച്ച അബിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ഫസ്റ്റ്, സെക്കന്‍ഡ് ഷോകള്‍ക്ക് കേരളത്തിലെ തിയ്യേറ്ററുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

Also Read:ജീവിതത്തില്‍ ആദ്യമായി ക്രഷ് തോന്നിയ നടന്‍ അദ്ദേഹമായിരുന്നു, ഇഷ്ടം തോന്നിയത് അന്നുമുതലായിരുന്നു, തുറന്നുപറഞ്ഞ് മമിത ബൈജു

മിക്ക തിയ്യേറ്ററുകളിലും ഹൗസ് ഫുള്‍ ബോര്‍ഡുകളും ചിത്രം തൂക്കിയിരുന്നു. ഇതിനൊപ്പം തന്നെ നിരവധി അഡീഷണല്‍ ഷോകളും ചിത്രം ചാര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ ദിവസം നൂറിലധികം പ്രദര്‍ശനങ്ങളാണ് ഭ്രമയുഗത്തിന് നടന്നതെന്നാണ് നിര്‍്മ്മാതാക്കള്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. കേരളത്തിന് പുറത്തും വിദേശമാര്‍ക്കറ്റുകളിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Advertisement