കുട്ടിക്കാലം മുതലേ മനസ്സിലുള്ള ആ ആഗ്രഹം നേടിയെടുത്തു, സിനിമാനടിയാവണം എന്നൊന്നും ആഗ്രഹിച്ചിരുന്നില്ല, തുറന്നുപറഞ്ഞ് ഗോപിക

118

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സാന്ത്വനം എന്ന പരമ്പരയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ നടിയാണ് ഡോ. ഗോപിക അനില്‍. സാന്ത്വനം എന്ന ഹിറ്റ് പരമ്പരയിലെ അഞ്ജലിയെന്ന കഥാപാത്രമായി കുടുംബപ്രേക്ഷകരുടെ ഹൃദയം കവരുകയായിരുന്നു താരം.

Advertisements

മലയാളത്തില്‍ ഇന്നേവരെ ഒരു ടെലിവിഷന്‍ താരവും സ്വന്തമാക്കാത്ത ഫാന്‍ ബേസാണ് ഗോപിക നേടിയെടുത്തത്. താരത്തിന്റെ വിശേഷങ്ങളറിയാന്‍ എന്നും ആരാധകര്‍ക്ക് തിടുക്കമാണ്. അതേ സമയം സിനിമയിലൂടെ ആയിരുന്നു ഗോപിക അഭിനയ രംഗത്തേക്ക് എത്തിയത്.

Also Read:അര്‍ധരാത്രിയിലും തിയ്യേറ്ററുകളില്‍ വന്‍തിരക്ക്, മമ്മൂട്ടിയുടെ പോറ്റിയെ കാണാന്‍ ഇരച്ചെത്തി പ്രേക്ഷകര്‍, ഭ്രമയുഗത്തിന് ആദ്യം ദിനം നൂറിലധികം പ്രദര്‍ശനം

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ നായകനായ എവര്‍ഗ്രീന്‍ ഹിറ്റ് ബാലേട്ടന്‍ എന്ന സിനിമയിലൂടെ ബാല താരമായിട്ടാണ് ഗോപിക സിനിമയില്‍ എത്തിയത്. അടുത്തിടെയായിരുന്നു നടന്‍ ഗോവിന്ദ് പദ്മസൂര്യയുമായി ഗോപിയുടെ വിവാഹം.

മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ ഗോപിക പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധനേടുന്നത്. താന്‍ ഒത്തിരി ആഗ്രഹിച്ച ഒരു കാര്യത്തെ പറ്റിയായിരുന്നു ഗോപിക തുറന്നുസംസാരിച്ചത്. തനിക്ക് ചെറുപ്പം മുതലേ ഡോക്ടറാവാനായിരുന്നു ആഗ്രഹമെന്നും കുട്ടിക്കാലത്തൊക്കെ താന്‍ ബുക്കില്‍ ഡോക്ടര്‍ ഗോപിക എന്നെഴുതാറുണ്ടായിരുന്നുവെന്നും അച്ഛനും അമ്മയും പറഞ്ഞിട്ടുണ്ടെന്നും ഗോപിക പറയുന്നു.

Also Read:വീണ്ടും അഭിനയലോകത്തേക്ക്, സീരിയലിലേക്ക് മടങ്ങിവരാനൊരുങ്ങി നിയ, വീട്ടുകാരുടെ പ്രതികരണം എന്തായിരുന്നുവെന്ന് തുറന്നുപറഞ്ഞ് താരം

അഭിനയത്തെ കുറിച്ച് അന്നൊന്നും താന്‍ ആലോചിച്ചിട്ട് പോലുമില്ലായിരുന്നു. സിനിമയെ കുറിച്ച് സ്വപ്‌നം കാണാന്‍ തുടങ്ങുന്നതിന് മുമ്പേ തന്നെ താന്‍ സിനിമയിലെത്തിയിരുന്നുവെന്നും വലുതായപ്പോഴും സിനിമയില്‍ അഭിനയിക്കണമെന്നൊന്നും താന്‍ ആലോചിച്ചിരുന്നില്ലെന്നും ഗോപിക പറയുന്നു.

തനിക്ക് മോഡലിംഗ് ഒന്നും പറ്റുന്ന മേഖലയല്ല. ഫോട്ടോഷൂട്ടുകളൊക്കെ മടിയാണെന്നും ക്യാമറയുടെ മുന്നില്‍ തനിക്ക് അഭിനയിക്കുന്നത് മാത്രമാണ് ഇഷ്ടമെന്നും അഭിമുഖങ്ങള്‍ കൊടുക്കുന്നത് പോലും തനിക്ക് ഇഷ്ടമല്ലെന്നും ആക്ടിങ് അല്ലെങ്കില്‍ ഡോക്ടര്‍ അതിനെ കുറിച്ച് മാത്രമേ ചിന്തിച്ചിട്ടുള്ളൂവെന്നും ഗോപിക പറയുന്നു.

ശരിക്കും പറഞ്ഞാല്‍ ഇത് രണ്ടുമായിരുന്നു തന്റെ എയിം. ഇത് രണ്ടും താന്‍ നേടിയെടുത്തുവെന്നും ആയുര്‍വേദ മെഡിസിനാണ് താന്‍ തെരഞ്ഞെടുത്തതെന്നും അങ്ങനെ സിനിമാനടിയാവണമെന്ന ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ലെന്നും താരം പറയുന്നു.

Advertisement