സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടി, മോശം അവസ്ഥയിലൂടെ പോകുമ്പോഴും അമ്മ ഞങ്ങളെ നല്ല രീതിയില്‍ നോക്കി, നല്ല വേഷം അമ്മ ധരിച്ചില്ലെങ്കിലും ഞങ്ങള്‍ക്ക് നല്ല ഉടുപ്പുകള്‍ വാങ്ങിത്തന്നു, ജീവിതം പറഞ്ഞ് അര്‍ത്ഥന

130

ഇന്ന് മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് അര്‍ത്ഥന. ഒരു കാലത്ത് മലയാള സിനിമയില്‍ നായകനായി തിളങ്ങിയതും ഇന്നും ചെറിയ വേഷങ്ങളിലാണെങ്കിലും സിനിമയില്‍ സജീവമായതുമായ നടന്‍ വിജയകുമാറിന്റെ മകളാണ് അര്‍ത്ഥന.

Advertisements

യുവ താരമെന്ന നിലയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അര്‍ത്ഥന കൈകാര്യം ചെയ്തിട്ടുണ്ട്. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷിനൊപ്പം അര്‍ത്ഥന മുദ്ദുഗൗ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയില്‍ അര്‍ത്ഥനയുടെ അരങ്ങേറ്റം.

Also Read:കുട്ടിക്കാലം മുതലേ മനസ്സിലുള്ള ആ ആഗ്രഹം നേടിയെടുത്തു, സിനിമാനടിയാവണം എന്നൊന്നും ആഗ്രഹിച്ചിരുന്നില്ല, തുറന്നുപറഞ്ഞ് ഗോപിക

ഇതിന് ശേഷം ഷൈലോക്ക് , കടൈക്കുട്ടി സിങ്കം എന്ന ചിത്രങ്ങളും അര്‍ത്ഥന അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ മാത്രമല്ല അര്‍ത്ഥന അന്യഭാഷ ചിത്രങ്ങളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ സൂപ്പര്‍താരം ടൊവിനോ പ്രധാനവേഷത്തിലെത്തിയ അന്വേഷിപ്പിന്‍ കണ്ടെത്തൂ എന്ന ചിത്രമാണ് അര്‍ത്ഥനയുടെ ഏറ്റവും പുതിയ തിയ്യേറ്ററുകളിലെത്തിയ ചിത്രം.

സാമ്പത്തികമായി തങ്ങള്‍ വളരെ മോശം അവസ്ഥയിലൂടെ കടന്നുപോയ സമയമുണ്ടായിട്ടുണ്ടെന്ന് പറയുകയാണ് അര്‍ത്ഥന. എന്നാല്‍ താന്‍ ഏറ്റവും നല്ലരീതിയിലാണ് ജീവിക്കുന്നതെന്ന് അമ്മ ഉറപ്പുവരുത്തിയിരുന്നുവെന്നും ഏറ്റവും നല്ല സ്‌കൂളിലാണ് പഠിപ്പിച്ചതെന്നും അര്‍ത്ഥന പറയുന്നു.

Also Read:വീണ്ടും അഭിനയലോകത്തേക്ക്, സീരിയലിലേക്ക് മടങ്ങിവരാനൊരുങ്ങി നിയ, വീട്ടുകാരുടെ പ്രതികരണം എന്തായിരുന്നുവെന്ന് തുറന്നുപറഞ്ഞ് താരം

അച്ഛന്‍ തങ്ങളെ ഒത്തിരി ദ്രോഹിച്ചിട്ടുണ്ട്. അമ്മയായിരുന്നു ചെറുപ്പം മുതലേ തങ്ങളെ വളര്‍ത്തിയതെന്നും മുത്തശ്ശിയുടെ വീട്ടിലാണ് തങ്ങള്‍ കഴിയുന്നതെന്നും ചെറുപ്പം മുതലേ സിനിമാനടിയാവാന്‍ ആഗ്രഹിച്ചിരുന്നുവെന്നും തനിക്ക് എല്ലാറ്റിനും പിന്തുണയായി നില്‍ക്കുന്നത് തന്റെ അമ്മയാണെന്നും അര്‍ത്ഥന പറയുന്നു.

Advertisement