കേട്ടത് ശരിയാണ്, ഞാനും വരദയും വേര്‍പിരിഞ്ഞു, ഒടുവില്‍ തുറന്നുസമ്മതിച്ച് ജിഷിന്‍, സങ്കടപ്പെടാനുള്ള സമയമില്ലെന്ന് താരം

186

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജിഷിന്‍ മോഹന്‍. നിരവധി സൂപ്പര്‍ഹിറ്റ് സീരിയലുകളിലൂടെ ആണ് ജിഷിന്‍ മോഹന്‍ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയത്. ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് പരമ്പരയായ ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ ആണ് ജിഷിന്‍ മലയാള സീരിയല്‍ രംഗത്ത് ശ്രദ്ധേയന്‍ ആകുന്നത്.

Advertisements

തുടര്‍ന്ന് നിരവധി പരമ്പരകളില്‍ ജിഷിന്‍ പ്രധാന വഷങ്ങള്‍ അവതരിപ്പിച്ചു. പ്രമുഖ സിനിമാ സീരയല്‍ നടി വരദയെ ആണ് ജിഷിന്‍ വിവാഹം കഴിച്ചിരിക്കുന്നത്. ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു.

Also Read:സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടി, മോശം അവസ്ഥയിലൂടെ പോകുമ്പോഴും അമ്മ ഞങ്ങളെ നല്ല രീതിയില്‍ നോക്കി, നല്ല വേഷം അമ്മ ധരിച്ചില്ലെങ്കിലും ഞങ്ങള്‍ക്ക് നല്ല ഉടുപ്പുകള്‍ വാങ്ങിത്തന്നു, ജീവിതം പറഞ്ഞ് അര്‍ത്ഥന

ഏഷ്യാനെറ്റിലെ തന്നെ അമല എന്ന സൂപ്പര്‍ഹിറ്റ് സീരിയലില്‍ കേന്ദ്രകഥാപാത്രമായ അമലയെ അവതരിപ്പിച്ചത് വരദ ആയിരുന്നു. ഈ സീരിയലില്‍ വില്ലനായി എത്തിയ ജിഷിനുമായുള്ള സൗഹൃദമാണ് പിന്നീട് വിവാഹത്തിലെത്തിയത്.

എന്നാല്‍ അടുത്തിടെയായി ഇരുവരും വേര്‍പിരിഞ്ഞുവെന്ന രീതിയില്‍ വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. എന്നാല്‍ ഇരുവരും ഈ വാര്‍ത്തകളില്‍ ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ തങ്ങള്‍ വിവാഹമോചിതരായി എന്ന് തുറന്നുപറയുകയാണ് ജിഷിന്‍.

Also Read:കുട്ടിക്കാലം മുതലേ മനസ്സിലുള്ള ആ ആഗ്രഹം നേടിയെടുത്തു, സിനിമാനടിയാവണം എന്നൊന്നും ആഗ്രഹിച്ചിരുന്നില്ല, തുറന്നുപറഞ്ഞ് ഗോപിക

ഒരു അഭിമുഖത്തിലാണ് ജിഷിന്‍ ഇക്കാര്യം പറഞ്ഞത്. തങ്ങള്‍ സെപ്രേറ്റഡ് ആണെന്നും വിവാഹമോചിതരായി എന്നും ജിഷിന്‍ പറഞ്ഞു. അതേസമയം എന്താണ് വിവാഹമോചനത്തിനുള്ള കാരണമെന്നോ മകന്റെ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടോ തുടങ്ങിയ കാര്യങ്ങളിലൊന്നും ജിഷിന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Advertisement