ബിഗ് ബോസില്‍ ഇനി പോകുമോ ? തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ് , താരം വീണ്ടും ഷോയിലേക്കോ ?

28

ഇന്ന് സിനിമയിലും സീരിയലിലും സജീവം ആണ് നടി മഞ്ജു പത്രോസ്. തന്റെ വിശേഷങ്ങളൊക്കെ പങ്കുവെച്ച് താരം എത്താറുണ്ട്. ബിഗ് ബോസ് ഷോയില്‍ എത്തിയതോടെയാണ് മഞ്ജു പത്രോസ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഇതിന് പിന്നാലെ നടിക്ക് നേരെ വലിയ തരത്തില്‍ വിമര്‍ശനവും വന്നു.

Advertisements

പുറത്ത് വന്ന ശേഷം ഇതിനോട് നടി പ്രതികരിക്കുകയും ചെയ്തു. ഇപ്പോഴിതാ ഇനി ബിഗ് ബോസില്‍ നിന്നും വിളിച്ചാല്‍ ാേപകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടി.

‘ബിഗ് ബോസിലേക്ക് ഇനി വിളിച്ചാല്‍ പോകുമോ എന്നുള്ളത് എന്റെ സാമ്പത്തികസ്ഥിതിപോലെ ഇരിക്കും എന്നാണ് മഞ്ജു പറയുന്നത്.

അന്ന് കുറേ കടമുണ്ടായിരുന്നു. ഞാന്‍ പറഞ്ഞ എമൌണ്ട് അവര്‍ തരാമെന്ന് പറഞ്ഞതുകൊണ്ടാണ് അന്ന് ബിഗ് ബോസിലേക്ക് പോയത്. ഒരു നടിയുടെ ദിവസ വരുമാനം എന്താണെന്ന് പലര്‍ക്കും അറിയാം. ബിഗ് ബോസിലെ ദിവസങ്ങള്‍ വളരെ ഈസിയായി കടന്ന് പോകുമെന്നായിരുന്നു ഞാന്‍ കരുതിയത്. കിട്ടുന്ന പണം എന്ന് അല്ലാതെ, കപ്പ് അടിക്കുക എന്നുള്ളതൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല മഞ്ജു പറഞ്ഞു.

 

 

Advertisement