അത് കഴിഞ്ഞിട്ടെ മറ്റെന്തു കാര്യവും എനിക്കുള്ളൂ; സന്തോഷ വാര്‍ത്ത പങ്കുവെച്ച് സുചിത്ര

350

നടി സുചിത്രയെ കുറിച്ച് പറയാൻ വാനമ്പാടി എന്ന പരമ്പര തന്നെ ധാരാളം. ഇതിൽ വില്ലത്തിയായി എത്തിയ നടി ഗംഭീര പ്രകടനം ആണ് കാഴ്ചവെച്ചത്. ഇതിലൂടെ തന്നെ ഈ താരം ശ്രദ്ധിക്കപ്പെട്ടു. ഇതിലെ നടിയുടെ പദ്മിനി എന്ന കഥാപാത്രം പ്രേക്ഷകർ ഇന്നും ഓർക്കുന്നു. പക്ഷെ യഥാർത്ഥ ജീവിതത്തിൽ പദ്മിനിയുമായി യാതൊരു ബന്ധവും ഇല്ലാത്ത ആളാണ് സുചിത്ര. അത് പ്രേക്ഷകർക്കും നന്നായി അറിയാം.

Advertisements

ഇതിന് പിന്നാലെ ബിഗ് ബോസ് ഷോയിലും സുചിത്ര എത്തിയിരുന്നു. ഇതിൽ വെച്ച് താനും കുടുംബവും തമ്മിലുള്ള അടുത്ത ബന്ധത്തെ കുറിച്ചെല്ലാം സുചിത്ര പറഞ്ഞിരുന്നു. ഇപ്പോഴിതാ നടി പങ്കിട്ട പോസ്റ്റ് ആണ് വൈറൽ ആവുന്നത്. ഇതിനൊപ്പം തന്റെ കുടുംബ ചിത്രവും താരം പങ്കിട്ടു.

also read
അപ്പോള്‍ അവള്‍ പറയും നസീര്‍ സര്‍ കുളിച്ച കുളിമുറിയായിരിക്കും ഷീല ചേച്ചി കുളിച്ച കുളിമുറിയായിരിക്കും എന്നൊക്കെ; ഓര്‍മ്മകള്‍ പങ്കുവെച്ച് നവ്യ നായര്‍
മഹാദേവാ, ഇത്രയും മനോഹരമായ ഒരു കുടുംബം നൽകി എന്നെ അനുഗ്രഹിച്ചതിന് നന്ദി. എന്റെ കുടുംബമാണ് എന്റെ ജീവിതം. കുടുംബം കഴിഞ്ഞിട്ട് രണ്ടാമതായിട്ടാണ് മറ്റെന്തു കാര്യവും എനിക്കുള്ളൂ. പിന്നെ എന്റെ ജീവിതത്തിൽ ഏറ്റവും വിലമതിയ്ക്കുന്ന കാര്യം ചിരിക്കുന്ന ഈ രണ്ട് മുഖങ്ങളുമാണ്. അതിന് വേണ്ടി എന്നാൽ കഴിയുന്നതെന്തും ഞാൻ ചെയ്യും എന്നാണ് സുചിത്ര ഫോട്ടോയ്ക്കൊപ്പം കുറിച്ചത്.

നിർമൽ എസ് എൽ എന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ പകർത്തിയത്. സുചിത്രയ്ക്കൊപ്പമുള്ള ഫോട്ടോഷൂട്ടിന് ഇടയിലാണ് കുടുംബ ചിത്രങ്ങളും എടുത്തത്. താരം പങ്കിട്ട ഫോട്ടോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.

Advertisement