അപ്പോള്‍ അവള്‍ പറയും നസീര്‍ സര്‍ കുളിച്ച കുളിമുറിയായിരിക്കും ഷീല ചേച്ചി കുളിച്ച കുളിമുറിയായിരിക്കും എന്നൊക്കെ; ഓര്‍മ്മകള്‍ പങ്കുവെച്ച് നവ്യ നായര്‍

134

ഒരു കാലത്ത് മലയാള ചിത്രത്തിൽ തിളങ്ങി നിന്നിരുന്ന നടിന്മാരായിരുന്നു ഭാവനയും, നവ്യ നായരും, കാവ്യ മാധവനെല്ലാം. ഇവരിൽ ചിലരൊക്കെ ഇപ്പോഴും സിനിമയിൽ ഉണ്ട്, മറ്റു ചിലർ പൂർണ്ണമായി അഭിനയം വിട്ടു. എങ്കിലും തങ്ങളുടെ പഴയ കാല ഓർമ്മകൾ പങ്കുവെച്ച് നടിന്മാരെല്ലാം എത്താറുണ്ട്. ഇപ്പോഴിതാ നവ്യ നായർ ഭാവനയ്‌ക്കൊപ്പം ഉള്ള ഓർമ്മകളാണ് പങ്കുവെക്കുന്നത്.

Advertisements

ഞങ്ങൾ ഒരുമിച്ച് ചതിക്കാത്ത ചന്തു എന്ന സിനിമ ചെയ്യുന്ന സമയത്ത് ഒരുപാട് രസകരമായ അനുഭവങ്ങളുണ്ടെന്ന് പറഞ്ഞ നടി ഷൂട്ടിനിടെ നടന്ന സംഭവത്തെ കുറിച്ചാണ് പറഞ്ഞത്. അതിലെ പാട്ട് രംഗത്ത് ഞാനും ഭാവനയും കറുത്തമ്മമാരും, ജയേട്ടൻ കൊച്ചു മുതലാളിയുമായിട്ട് ആണ് വരുന്നത്.

also read
‘ലാൽ ഫാൻ ആണോ?’, ലാലേട്ടൻ സിനിമകളെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് മറുചോദ്യവുമായി മമ്മൂട്ടി
അതിൽ കടൽ തീരത്ത് കിടന്ന്, നനഞ്ഞിട്ടൊക്കെയാണ് അഭിനയിച്ചത്. അതിന് ശേഷം ഉദയ സ്റ്റുഡിയോയിൽ പോയി ജാക്കും റോസുമായി നിൽക്കണം. ഞങ്ങൾ രണ്ടു പേരും റോസും, ജയേട്ടൻ ജാക്കുമായാണ് സീനിൽ വരുന്നത്.

കടൽ തീരത്ത് നിന്ന് നേരെ ഉദയ സ്റ്റുഡിയോയിൽ പോയി, അവിടെ നിന്നാണ് കുളിച്ച് മാറുകയൊക്കെ ചെയ്യുന്നത്. ഞാനും ഭാവനയും അന്നൊരുമിച്ചാണ് കുളിച്ചത്. അപ്പോൾ അവൾ പറയും, ‘നസീർ സർ കുളിച്ച കുളിമുറിയായിരിക്കും, ഷീല ചേച്ചി കുളിച്ച കുളിമുറിയായിരിക്കും’ എന്നൊക്കെ നവ്യ പറഞ്ഞു.

അതേസമയം റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ ജയസൂര്യ, ലാൽ, വിനീത്, സലീം കുമാർ, നവ്യ നായർ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2004, ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് ചതിക്കാത്ത ചന്തു. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് ലാൽ റിലീസ് ആണ്.

 

 

 

Advertisement