‘ലാൽ ഫാൻ ആണോ?’, ലാലേട്ടൻ സിനിമകളെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് മറുചോദ്യവുമായി മമ്മൂട്ടി

276

മലയാള സിനിയുടെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. പകരം വെക്കാനില്ലാത്ത താരരാജാക്കൻമാരാണ് ആരാധകർക്ക് മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും. നിരവധി സൂപ്പർഹിറ്റുകൾ തനിച്ച് സമ്മാനിച്ചിട്ടുള്ള മമ്മൂട്ടിയും മോഹൻലാലും ഏതാണ്ട് 60 ഓളം സിനിമകളിൽ ഒന്നിച്ചും അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിന്റെ പ്രിയപ്പെട്ട സൂപ്പർ താരങ്ങളായ ഇവർ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രങ്ങൾ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ്. അവിടത്തെ പോലെ ഇവിടെയും, പടയോട്ടം, പിൻനിലാവ്, അടിയൊഴുക്കുകൾ, കാതോട് കാതോരം, അടിമകൾ ഉടമകൾ, ഹരികൃഷ്ണൻസ്, ട്വന്റി20 എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇത് കുറവായിരുന്നു

Advertisements

2008ൽ പുറത്ത് വന്ന ട്വന്റി ട്വന്റിയിലാണ് ഇരുവരും അവസാനമായി പ്രധാന കഥാപാത്രങ്ങളായെത്തിയത്. പിന്നീട് ഒന്നു രണ്ട് സിനിമകളിൽൽ അഥിതി കഥാപാത്രങ്ങളായി ഇവർ പരസ്പരം എത്തിയിരുന്നു. പിന്നീട് പൊതുവേദിയിൽ ഇരുവരും ഒരുമിച്ച് എത്തുമ്പോഴെല്ലാം ആരാധകർ അത് ആഘോഷമാക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ മ്മമൂട്ടി കമ്പനി നിർമ്മിച്ച കാതൽ സിനിമയുടെ പ്രമോഷനിടെ മോഹൻലാലിനെ കുറിച്ചുള്ള ഒരു പരാമർശം വന്നതാണ് വലിയ രീതിയിൽ വൈറലാകുന്നത്.

ALSO READ- ‘ഒരുപാട് ഹീറോസിന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്; എന്നാൽ മമ്മൂട്ടി സാർ വളരെ സ്പെഷ്യലാണ്’: ജ്യോതിക പറയുന്നത് കേട്ടോ

കേരളീയം വേദിയിൽ ഒരുമിച്ച് എത്തിയപ്പോൾ മമ്മൂട്ടിയും മോഹൻലാലും എന്താണ് സംസാരിച്ചതെന്ന് അറിയാൻ ആരാധകർക്ക് വലിയ ആകാംക്ഷയായിരുന്നു. അന്ന് ഇരുവരും എന്തായിരുന്നു സംസാരിച്ചത് എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരം പറയുകയാണ് മമ്മൂട്ടി.

ലാലേട്ടനും മമ്മൂക്കയും സിനിമകളെ കുറിച്ചാണോ സംസാരിച്ചതെന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ‘ഞങ്ങൾക്ക് സിനിമയല്ലാതെ വേറേ എന്തൊക്കെയുണ്ട് സംസാരിക്കാൻ’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. അന്ന് വളരെ കുറച്ച് നേരം അല്ലേ ഉണ്ടായിരുന്നുള്ളു. വേറേ എന്തൊക്കെ കാര്യങ്ങൾ ഞങ്ങൾക്ക് പറയാനുണ്ട്.

ALSO READ- ഗീതാ ഗോവിന്ദത്തിലെ നിർണായകമായ രംഗത്തിലേക്ക് വീണ്ടും ഒരു സിനിമാ താരം കൂടി; സർപ്രൈസായി വരുന്ന സെലിബ്രിറ്റി ആരാണെന്നറിയാമോ? ആകാംക്ഷയ്ക്ക് അവസാനം

സിനിമയുടെ കാര്യങ്ങൾ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും അറിയാം. പിന്നെ അധികം സമയം ഒരുമിച്ച് ഇല്ലായിരുന്നല്ലോ. പരിപാടി കഴിഞ്ഞിട്ട് പെട്ടെന്ന് പോയിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

ഇതോടൊപ്പം ലാലേട്ടന്റെ സിനിമകൾ കാണാറുണ്ടോ എന്ന ചോദ്യത്തിന് മാധ്യമ പ്രവർത്തകനോട് ലാൽ ഫാൻ ആണോയെന്ന് അദ്ദേഹം തിരിച്ചു ചോദിച്ചപ്പോൾ അത് വേദിയിൽ ചിരി സൃഷ്ടിക്കുകയായിരുന്നു.

‘ഞാനും സിനിമ കാണുന്ന ആളല്ലേ. നിങ്ങളെ പോലെ ഞാനും കാണാറുണ്ട്. ലാൽ ഫാൻ ആണോ?’- എന്നായിരുന്നു മമ്മൂട്ടി ചോദിച്ചത്.

ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ഈ ആഴ്ച്ച തിയേറ്ററുകളിൽ എത്തുകയാണ്. വർഷങ്ങൾക്ക് ശേഷം തെന്നിന്ത്യൻ നടി ജ്യോതിക വീണ്ടും മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് കാതൽ.

Advertisement