ഗീതാ ഗോവിന്ദത്തിലെ നിർണായകമായ രംഗത്തിലേക്ക് വീണ്ടും ഒരു സിനിമാ താരം കൂടി; സർപ്രൈസായി വരുന്ന സെലിബ്രിറ്റി ആരാണെന്നറിയാമോ? ആകാംക്ഷയ്ക്ക് അവസാനം

87

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ഏറ്റവും ഹിറ്റായ സീരിയലുകളിലൊന്നാണ് ഗീതാഗോവിന്ദം. ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ടവരായി ഗാതുവും ഗോവിന്ദും മാറിയിരിക്കുകയാണ്. നിർണായകമായ നിമിഷങ്ങളിലൂടെയാണ് ഇപ്പോൾ സീരിയൽ മുന്നോട്ട് പോകുന്നത്.

വിവാഹപ്രായമേറിയിട്ടും വിവാഹിതാനാകാൻ താൽപര്യമില്ലാതിരുന്ന ബിസിനസ് പ്രമുഖനായ നായക കഥാപാത്രം ഗോവിന്ദ് മാധവും കോളേജ് വിദ്യാർത്ഥിനിയായിരുന്ന നായിക ഗീതാഞ്ജലിയുടെയും കഥ പറയുന്ന സീരിയിലാണ് ‘ഗീതാഗോവിന്ദം’. ഇരുവരുടേയും ിവവാഹവും തുടർന്നുള്ള പ്രശ്‌നങ്ങളുമൊക്കെയാണ് ഈ സീരിയലിന്റെ കഥ.

Advertisements

ഫെബ്രുവരി 13 മുതൽ ആരംഭിച്ച സീരിയൽ തിങ്കൾ മുതൽ ശനി വരെ രാത്രി 7.30നാണ് സംപ്രേക്ഷണം ചെയ്യുന്നത്. നായികാ നായകന്മാരായി എത്തുന്ന സാജൻ സൂര്യക്കും ബിന്നി സെബാസ്റ്റ്യനുമൊപ്പം അമൃത നായർ, ഉമാ നായർ തുടങ്ങിയ പ്രമുഖ താരങ്ങളും ഈ സീരിയലിൽ അണിനിരക്കുന്നുണ്ട്.

ALSO READ- ബോളിവുഡിലെ വമ്പന്മാർക്ക് പോലും വെട്ടിക്കാനാവില്ല; ഈ സൂപ്പർ സംവിധായകൻ വാങ്ങുന്നത് കോടികൾ; പ്രതിഫലത്തിൽ ഷാരൂഖും വിജയ്‌യും പോലും ഇദ്ദേഹത്തിന് പിന്നിൽ

സീരിയലിന്റെ തുടക്കം മുതൽ തന്നെസിനിമാ താരങ്ങളുടെ ഗസ്റ്റ് അപ്പിയറൻസ് ഈ പരമ്പരയിലുണ്ടായിട്ടുണ്ട്. ഇതേറെ കൗതുകത്തോടെയാണ് അവതരിപ്പിക്കാറുള്ളത്. സന്തോഷ് കീഴാറ്റൂരും ആസിഫ് അലിയും അജു വർഗ്ഗീസും എല്ലാം ഗീതാഗോവിന്ദത്തിലൂടെ മലയാളികളുടെ സ്വീകരണ മുറിയിലേക്ക് എത്തിയിരുന്നു.

ഇപ്പോഴിതാ വീണ്ടും, ഗീതാഗോവിന്ദത്തിലേക്ക് മറ്റൊരു മലയാളി സിനിമ താരവും എത്തുന്നു എന്ന സൂചനകളാണ് പുതുതായി പുറത്തുവിട്ട പ്രൊമൊ കാർഡിൽ നിന്ന് വ്യക്തമാകുന്നത്. ഇത്തവണ നടി ശാന്തി കൃഷ്ണയാണ് സീരിയലിലേക്ക് എത്തുന്നത്.

താരം ശാന്തി കൃഷ്ണ തന്നെയായിട്ടാണ് സീരിയലിൽ എത്തുകയെന്ന് ഗീതാഗോവിന്ദം പ്രവർത്തകർ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഈ പരമ്പരയിലെ നിർണായകമായ രംഗത്താകും ശാന്തി കൃഷ്ണ എത്തുക. അതേസമം, താരം ഗീതാഗോവിന്ദത്തിലെത്തുന്നതും കാത്തിരിക്കുകയാണ് സീരിയലിന്റെ പ്രേക്ഷകർ.

പരമ്പരയിലെ നായകന്റെ അനുജത്തിയുടെ പിറന്നാളിന് ആസിഫ് അലി എത്തിയത് വലിയ രീതിയിൽ വൈറലായിരുന്നു. പിന്നീട് സീരിയലിലെ നായകന്റെ വിവാഹദിനത്തിൽ അജു വർഗ്ഗീസും എത്തിയിരുന്നു.

ശാന്തികൃഷ്ണ മുൻകാലത്ത് നായികയായി തിളങ്ങിയ താരമാണ്. ഇപ്പോഴും അമ്മ വേഷങ്ങളിൽ ഉൾപ്പടെ സിനിമാ ലോകത്ത് സജീവമാണ് താരം. മൂന്ന് കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ നേടിയ നടി കൂടിയാണ് ശാന്തി കൃഷ്ണ.

ചകോരത്തിലൂടെ ശാന്തികൃഷ്ണ സംസ്ഥാന ചലച്ചിത്ര അവാർഡും നേടി. മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡും ശാന്തി കൃഷ്ണയെ തേടി എത്തിയിട്ടുണ്ട്.

Advertisement