‘ഒരുപാട് ഹീറോസിന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്; എന്നാൽ മമ്മൂട്ടി സാർ വളരെ സ്പെഷ്യലാണ്’: ജ്യോതിക പറയുന്നത് കേട്ടോ

199

ഏറ്റവും ലേറ്റസ്റ്റായി മമ്മൂട്ടി കമ്പനിയുടേതായി പുറത്തിറങ്ങുന്ന ചിത്രമാണ് കാതൽ. തമിഴ്താരം ജ്യോതിക ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലെത്തുന്ന ചിത്രമാണ് കാതൽ. മമ്മൂട്ടിയാണ് ചിത്രത്തിൽ മുഖ്യകഥാപാത്രമായി എത്തുന്നത്. ജിയോബേബി ഒരുക്കുന്ന ചിത്രം നവംബർ 23നാണ് റിലീസ് ചെയ്യുന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടി ജ്യോതിക. മമ്മൂട്ടി കമ്പനിക്കൊപ്പം ജോലി ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ജ്യോതിക പറയുന്നു. ഒരുപാട് നായകന്മാർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും എന്നാൽ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചത് വളരെ സ്പെഷ്യലാണെന്നും ജ്യോതിക പ്രസ് മീറ്റിൽ പ്രതികരിച്ചു.

Advertisements

മമ്മൂട്ടി നടനെന്ന രീതിയിൽ ഈ നിലയിലെത്തിയിട്ടും അദ്ദേഹം പരീക്ഷണങ്ങൾക്ക് തയാറാവുകയാണെന്നും ജ്യോതിക പ്രശംസിച്ചു. കാതൽ ദി കോർ സിനിമയുടെ പ്രസ് മീറ്റിനായി കേരളത്തിലെത്തിയതായിരുന്നു ജ്യോതിക.
ALSO READ- ഗീതാ ഗോവിന്ദത്തിലെ നിർണായകമായ രംഗത്തിലേക്ക് വീണ്ടും ഒരു സിനിമാ താരം കൂടി; സർപ്രൈസായി വരുന്ന സെലിബ്രിറ്റി ആരാണെന്നറിയാമോ? ആകാംക്ഷയ്ക്ക് അവസാനം

മമ്മൂട്ടി കമ്പനിക്കൊപ്പം വർക്ക് ചെയ്യുന്നതിൽ വളരെ സന്തോഷമുണ്ട്. കഴിഞ്ഞ ആഴ്ചയാണ് കണ്ണൂർ സ്‌ക്വാഡ് കണ്ടത്. എന്ത് തരം സിനിമയാണ് അവർ നിർമിച്ചിരിക്കുന്നത് എന്ന് അത്ഭുതം തോന്നിയെന്നും ജ്യോതിക പറഞ്ഞു. ‘ഒരു കാര്യം തുറന്ന് പറയുകയാണെങ്കിൽ ഒരുപാട് ഹീറോസിന്റെ കൂടെ അഭിനയിച്ചിട്ടുണ്ട്. എന്നാൽ മമ്മൂട്ടി സാർ വളരെ സ്പെഷ്യലായി തോന്നി’- എന്നാണ് താരം പ്രശംസിക്കുന്നത്.

‘വെറുതേ അദ്ദേഹത്തിനൊപ്പം ഇരിക്കുന്നതുകൊണ്ട് പറയുന്നതല്ല. ഇപ്പോൾ എത്തിനിൽക്കുന്ന ഘട്ടത്തിലും അദ്ദേഹം പരീക്ഷണങ്ങൾ ചെയ്യാൻ തയാറാണ്. ഒരുപാട് വ്യത്യസ്തമായ സിനികൾ ചെയ്യുന്നു. ഇത്ര വലിയ ഘട്ടത്തിലെത്തിയിട്ടും പരീക്ഷണം ചെയ്യുന്നവരാണ് യഥാർത്ഥ ഹീറോ.’

‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സിനിമയുടെ വലിയ ആരാധികയാണ് ഞാൻ. ആ സിനിമ കണ്ട് ഞാൻ ഷോക്കായി പോയി. മലയാളം സിനിമ വളരെ പ്രോഗ്രസീവാണെന്ന് എനിക്ക് അറിയാം. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സംവിധായകന്റെ പടമാണ്.’

ALSO READ-ബോളിവുഡിലെ വമ്പന്മാർക്ക് പോലും വെട്ടിക്കാനാവില്ല; ഈ സൂപ്പർ സംവിധായകൻ വാങ്ങുന്നത് കോടികൾ; പ്രതിഫലത്തിൽ ഷാരൂഖും വിജയ്‌യും പോലും ഇദ്ദേഹത്തിന് പിന്നിൽ

‘വളരെ കുറച്ച് ഡയലോഗുകളും എക്സ്ട്രാ ഓർഡിനറി പെർഫോമൻസുകളുമാണ് ആ ചിത്രത്തിലുള്ളത്. എന്നെ കാസ്റ്റ് ചെയ്തതിന് വളരെ നന്ദി’- എന്നും ജിയോ ബേബിയുടെ മുൻപത്തെ സിനിമയെ കുറിച്ച് ജ്യോതിക പറഞ്ഞു.

കാതൽ ദി കോർ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിച്ച ചിത്രമാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസാണ് ഈ സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്.

കാതലിൽ മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്‌സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രാഹണം സാലു കെ തോമസാണ് നിർവഹിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ് ജോർജ്.

Advertisement