അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്തത് വെറും 20 മാസം മാത്രം, ആഡംബര ജീവിതം താത്പര്യമില്ല, നടി സുഹാസിനി പറയുന്നു

106

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നായികയായി തിളങ്ങിയ നടിയാണ് സുഹാസിനി. ഒത്തിരി ഹിറ്റ് ചിത്രങ്ങളില്‍ സുഹാസിനി അഭിനയിച്ചിട്ടുണ്ട്. നെഞ്ചെത്തൈ കിള്ളാതെ എന്ന ചിത്രത്തിലൂടെയായിരുന്നു സുഹാസിനി അഭിനയലോകത്തേക്ക് എത്തിയത്.

Advertisements

പിന്നീട് സിനിമയില്‍ സജീവമായി മാറി. നാലുപതിറ്റാണ്ടിലേറെയായി മലയാളം തമിഴ് തെലുങ്ക് സിനിമകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് താരം. തന്റെ കരിയറില്‍ വെറും 20 മാസം മാത്രമേ ബ്രേക്കെടുത്തിട്ടുള്ളൂവെന്ന് സുഹാസിനി പറഞ്ഞിരുന്നു.

Also Read: ചിത്രത്തിനെതിരെ നടക്കുന്നത് മനഃപൂര്‍വ്വമുള്ള ഡീഗ്രേഡിങ്, പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ കഷ്ടപ്പാടുകള്‍ മാനിക്കണം, തുറന്നടിച്ച് നിവിന്‍ പോളി

സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു മണിരത്‌നവുമായുള്ള വിവാഹം. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ സുഹാസിനി പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. താനൊരു സാധാരണ കുടുംബത്തിലാണ് ജനിച്ചുവളര്‍ന്നതെന്നും കമല്‍ഹാസന്റെ ബന്ധുവാണെന്നും മണിരത്‌നത്തിന്റെ ഭാര്യയാണെന്നും സുഹാസിനി പറയുന്നു.

എന്നാല്‍ ഈ ഐഡന്റിയൊന്നും താനെന്ന വ്യക്തിയെ ബാധിക്കുന്നില്ല. ആഡംബര ജീവിതമൊന്നും തന്നെ ഭ്രമിപ്പിക്കുന്നില്ലെന്നും തനിക്ക് അങ്ങനെയുള്ള ജീവിതം പേടിയാണെന്നും മുമ്പ് ഒത്തിരി അധ്വാനിച്ച് കുറച്ച് സമ്പാദിച്ചുവെന്നും ഇപ്പോള്‍ കുറച്ച് അധ്വാനിച്ച് കൂടുതല്‍ സമ്പാദിക്കാനാണ് നോക്കുന്നതെന്നും സുഹാസിനി പറഞ്ഞു.

Also Read: അവന്റെ അച്ഛന്‍ മരിച്ച് പോയെന്ന് പറയുമ്പോഴും അവന്‍ ഓര്‍ക്കുന്നത് എപ്പോഴെങ്കിലും വരുമെന്നാണ് ; മകനെ കുറിച്ച് രേണു

പൊതുവേ വിവാഹം കഴിഞ്ഞ് സ്ത്രീകള്‍ ജോലി ചെയ്യാതിരിക്കുന്നതാണ് പതിവ്. ഈ ട്രെന്റ് താന്‍ മാറ്റാന്‍ ശ്രമിച്ചിരുന്നുവെന്നും സ്ത്രീകള്‍ക്ക് ജീവിതം മടുക്കാതെ മുന്നോട്ട് കൊണ്ടുപോകുക എന്നത് പ്രധാനമാണെന്നും സുഹാസിനി പറയുന്നു.

Advertisement