Home Entertainment Celebrities

ഫഹദ്, എന്റെ ഹൃദയത്തിലേക്ക് സ്വാഗതം, വിവാഹിതയായ സന്തോഷത്തില്‍ സ്വര ഭാസ്‌കര്‍, വൈറലായി ചിത്രങ്ങള്‍

616

പ്രശസ്ത ബോളിവുഡ് നടിയും മോഡലുമായ സ്വര ഭാസ്‌കര്‍ തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്കും ഏറെ സുപരിചിതയായ നടിയാണ്. നിരവധി മികച്ച സിനിമകളില്‍ ശ്രദ്ദേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള സ്വര ഭാസ്‌കര്‍ സിനിമാ ലോകത്ത് എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയുന്ന താരം കൂടിയാണ്.

Advertisements

വ്യക്തമായ നിലപാടും ധൈര്യവുമുള്ള നടിയുമാണ് സ്വര ഭാസ്‌കര്‍. പലപ്പോഴും തന്റെ പ്രസ്താവനകളുടെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുമുണ്ട്. സ്വരഭാസ്‌കര്‍ വിവാഹിതയായിരിക്കുകയാണ്. സമാജ് വാദി പാര്‍ട്ടി നേതാവ് ഫഹദ് അഹമ്മദാണ് സ്വരയുടെ വരന്‍.

Also Read: എന്റെ ജീവിതം നശിപ്പിച്ചത് സിനിമ, സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ ജീവിതം ഇങ്ങനെയാവില്ലായിരുന്നു, ദുരിതജീവിതം പറഞ്ഞ് ഐശ്വര്യ

തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളെക്കുറിച്ച് സ്വര ഭാസ്‌കര്‍ തന്നെയാണ് ആരാധകരോട് തുറന്നുപറഞ്ഞത്യ ജനുവരി ആറിനാണ് സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം സ്വരയും ഫഹദും കോടതിയില്‍ തങ്ങളുടെ വിവാഹം രജിസ്റ്റര്‍ ചെയ്തത്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പൊതുയോഗത്തില്‍ വെച്ചാണ് സ്വരയും ഫഹദും പരിചയപ്പെടുന്നത്. ആദ്യം സൗഹൃദമായിരുന്നു. പിന്നീട് പ്രണയത്തിലേക്ക് എത്തുകയും ഒടുവില്‍ വിവാഹിതരാവാന്‍ തീരുമാനിക്കുകയുമായിരുന്നു.

Also Read: എന്റെ ഏറ്റവും വലിയ ആഗ്രഹം ദുല്‍ഖറിനോട് പറഞ്ഞിട്ടുണ്ട്, അത് നടക്കാന്‍ ആരെങ്കിലും സഹായിക്കണം, രശ്മിക മന്ദാന പറയുന്നു

തങ്ങളുടെ ആദ്യ കാഴ്ചമുതല്‍ വിവാഹം വരെയുള്ള നിമിഷങ്ങളെക്കുറിച്ചുള്ള വീഡിയോ സ്വര സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള ഒന്നിനുവേണ്ടി അകെ ചിലപ്പോള്‍ നമ്മള്‍ അന്വേഷമം നടത്തുമെന്നും സ്‌നേഹമാണ് തങ്ങള്‍ നേടിയതെന്നും ആദ്യം സൗഹൃദം അങ്ങനെ ഞങ്ങള്‍ കണ്ടെത്തിയെന്നും തന്റെ ഹൃദയത്തിലേക്ക് സ്വാഗതം ഫഹദ് എന്നും കുറിച്ചുകൊണ്ടായിരുന്നു പോസ്റ്റ്.

Advertisement