സിനിമയിലെ അവസരങ്ങള്‍ നഷ്ടപ്പെട്ടത് സീരിയലില്‍ അഭിനയിക്കുന്നത് കൊണ്ട്, എഗ്രിമെന്റ് സൈന്‍ ചെയ്തതുകൊണ്ട് ചതുരം ചെയ്യാന്‍ പറ്റി, വെളിപ്പെടുത്തലുമായി സ്വാസിക

1392

മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ചതുരം. സ്വാസിക വിജയ്, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
അടുത്തിടെയാണ് ചിത്രം തിയ്യേറ്ററുകളിലെത്തിയത്.

ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി, ലിയോണ ലിഷോയ്, അലന്‍സിയര്‍ ലേ ലോപ്പസ്, നിഷാന്ത് സാഗര്‍, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിദ്ധാര്‍ഥ് ഭരതനൊപ്പം വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

Advertisements

ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്‌സ്, യെല്ലോ ബേഡ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വിനീത അജിത്ത്, ജോര്‍ജ് സാന്റിയാഗോ, ജംനീഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Also Read: ജീവിതത്തിലേക്ക് അദ്ദേഹം വന്നപ്പോഴാണ് സ്റ്റേറ്റ് അവാർഡ് അടക്കമുള്ള സൗഭാഗ്യങ്ങൾ എനിക്ക് ലഭിച്ചത്: തുറന്നു പറഞ്ഞ് ശ്രുതി ലക്ഷ്മി

എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പ്രേക്ഷകരെ ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ഒരു ചിത്രമാണ് ചതുരം. ഈ ചിത്രത്തിലെ അഭിനയത്തിന് സ്വാസികയ്ക്ക് വലിയ രീതിയിലുള്ള പ്രേക്ഷ പ്രശംസയാണ് നേടിയത്. ഇപ്പോഴിതാ തനിക്ക് എന്തുകൊണ്ട് സിനിമയില്‍ ലീഡ് റോള്‍ കിട്ടിയില്ല എന്നതിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയാണ് സ്വാസിക.

സീരിയലുകള്‍ ചെയ്യുന്നത് കൊണ്ടാണ് സിനിമയില്‍ ലീഡ് റോള്‍ കിട്ടാത്തത് എന്നാണ് പലരും തന്നോട് പറഞ്ഞത്. പക്ഷേ താന്‍ ഇതൊന്നും ശ്രദ്ധിക്കാറില്ലെന്നും കിട്ടുന്ന വര്‍ക്കുകള്‍ എല്ലാം ചെയ്യാറുണ്ടെന്നും സ്വാസിക പറയുന്നു. താനെടുക്കുന്ന തീരുമാനങ്ങളെല്ലാം ശരിയാണോ എന്നറിയില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

Also Read: അവിടെ മോഡേൺ ഡ്രസ്സിട്ട് നടക്കാനാണ് ഉദ്ദേശിക്കുന്നത്, കുട്ടി വസ്ത്രങ്ങളൊക്കെ എടുത്തിട്ടുണ്ട്, താൻ കുഞ്ഞുമായി ദുബായിലേക്ക് പോവുകയാണെന്ന് അനുശ്രി, അവിടെ ചെന്നാൽ അടിമുടിമാറുമെന്നും താരം

തനിക്കുള്ള അവസരങ്ങള്‍ തന്നെ തേടിയെത്തുമെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും ചതുരം തനിക്കുള്ള സിനിമ തന്നെയായിരുന്നുവെന്നും ഈ സിനിമയുടെ എഗ്രിമെന്റ് സൈന്‍ ചെയ്യുന്നത് വരെ സിദ്ധുവേട്ടന് താന്‍ സീരിയലില്‍ അഭിനയിക്കുന്ന കാര്യം അറിയില്ലായിരുന്നുവെന്നും അതിനുശേഷമാണ് അറിഞ്ഞതെന്നും സ്വാസിക പറയുന്നു.

Advertisement