Home Entertainment

ജീവിതത്തിലേക്ക് അദ്ദേഹം വന്നപ്പോഴാണ് സ്റ്റേറ്റ് അവാർഡ് അടക്കമുള്ള സൗഭാഗ്യങ്ങൾ എനിക്ക് ലഭിച്ചത്: തുറന്നു പറഞ്ഞ് ശ്രുതി ലക്ഷ്മി

616

മലയാളം സിനിമാ സീരിയൽ ആരാധകർക്ക് വളരെ പെട്ടെന്ന് തന്നെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്രുതി ലക്ഷ്മി. മിനി സ്‌ക്രീൻ പരമ്പരകളിലൂടെ ടെലിവിഷൻ പ്രേക്ഷകർക്കും പ്രിയങ്കരിയായ താരമാണ് ശ്രുതി ലക്ഷ്മി. മിനി സ്‌ക്രീൻ പരമ്പരകളിലൂടെ ആയിരുന്നു താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

പിന്നീടാണ് ദിലീപ് കേന്ദ്രകഥാപാത്രമായ ചിത്രത്തിൽ നായികയായി വന്നത്. ശേഷം ശ്രുതി ലക്ഷ്മി വീണ്ടും മിനിസ്‌ക്രീൻ പരമ്പരകളിലേക്ക് മടങ്ങിപ്പോയി. അഭിനയ രംഗത്ത് തിളങ്ങി നിൽക്കുന്ന കാലത്തായിരുന്നു താരം വിവാഹിതയായത്.
ഡോ. അവിൻ ആന്റണി ആണ് താരത്തിന്റെ ഭർത്താവ്.

Advertisements

ഡോക്ടറായ അവിൻ ആയിരുന്നു കലാ രംഗത്ത് ഏറ്റവുമധികം സപ്പോർട്ട് നൽകിയിരുന്നത്, നേരത്തെ അമൃത ചാനലിലെ ഒരു സ്വകാര്യ പരിപാടിയിൽ താരം അഥിതിയായി എത്തിയിരുന്നു. വിവാഹത്തിനു ശേഷം അഭിനയിച്ച ഒരു മികവുറ്റ പരമ്പരയിലെ പ്രകടനത്തിൽ ആയിരുന്നു താരത്തിന് സ്റ്റേറ്റ് അവാർഡ് ലഭിച്ചത്.

Also Read
സോനാ നായർ ഹോട്ട് എന്നും സോന നായരുടെ നേവൽ എന്നും യൂട്യൂബിൽ സെർച്ച് ചെയ്താൽ കാണാം, ഇവർക്ക് ഒന്നും ഇതു മടുത്തില്ലേ: തുറന്നു ചോദിച്ച് നടി സോനാ നായർ

ഈ സൗഭാഗ്യങ്ങൾ എല്ലാം ഭർത്താവ് തന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷമാണ് ലഭിച്ചതെന്ന് ശ്രുതി ലക്ഷ്മി പറയുന്നു. ചൈനയിലാണ് പഠിച്ചതൊക്കെ വുഹാനിലെ ഹോസ്പിറ്റലിൽ ആണ് ജോലി ചെയ്തത്. വളരെ മനോഹരമായ സ്ഥലം ആണെന്നും ഇരുവരും യാത്ര പോകണമെന്ന് വിചാരിച്ചിരിക്കുമ്പോൾ കോവിഡ് വന്നു വെന്നും നടി വ്യക്തമാക്കി.

ശ്രുതി ലക്ഷ്മിയുടെ സഹോദരി ശ്രുതി ലയയും മിനിസ്‌ക്രീൻ പരമ്പരകളിലും സോഷ്യൽ മീഡിയയിലും സജീവമാണ്. അടുത്തിടെയാണ് ലയയ്ക്ക് ഒരു കുഞ്ഞു ജനിച്ചത് ശ്രുതിലക്ഷ്മി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വാർത്ത പുറത്തുവിട്ടത്.

ലയ ഇപ്പോൾ അഭിനയരംഗത്ത് അത്ര സജീവമല്ല, ആദ്യ വിവാഹബന്ധം വേർപെടുത്തി രണ്ടാമത്തെ വിവാഹം കഴിഞ്ഞ ശേഷമാണ് ലയ വാർത്തകളിൽ ഇടം നേടിയത്.

Also Read
സുരേഷ് ഗോപിയുടെ ഇളയമകൻ മാധവ് സുരേഷും സിനിമയിലേക്ക്, നേരിട്ട് കണ്ട് മെഗാസ്റ്റാർ മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി താര പുത്രന്റെ തുടക്കം

Advertisement