ഹൃദയത്തില്‍ എന്നും ചെറുപ്പം സൂക്ഷിക്കുന്നവള്‍; വൈറലായി സ്വാസികയുടെ പുതിയ ചിത്രം

22

സീരിയല്‍ രംഗത്ത് നിന്ന് മലയാളികള്‍ക്ക് ലഭിച്ച മികച്ച നടിയാണ് സ്വാസിക. അഭിനയത്തിന് പുറമേ അവതാരികയായും, നര്‍ത്തകിയായും സ്വാസികയെ പ്രേക്ഷകര്‍ സ്വീകരിച്ച് കഴിഞ്ഞു. സീരിയല്‍ രംഗത്തിലൂടെയാണ് സ്വാസികയെ എല്ലാവരും അറിഞ്ഞ് തുടങ്ങിയത്.

Advertisements

ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സ്വാസിക. സോഷ്യല്‍ മീഡിയയിലും ഒത്തിരി സജീവമാണ് താരം. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. സീരിയല്‍ രംഗത്ത് തന്നെയുള്ള പ്രേം ജേക്കബ്ബാണ് സ്വാസികയുടെ ഭര്‍ത്താവ്.

 

ഇപ്പോഴിതാ, സ്വാസികയുടെ പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഹൃദയത്തില്‍ എന്നും ചെറുപ്പം സൂക്ഷിക്കുന്നവള്‍ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രങ്ങള്‍. ഫുള്‍സ്ലീവ് അനാര്‍ക്കലി ഡ്രസാണ് വേഷം.

മനോഹരിയായാണ് സ്വാസിക ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. സ്വാസികയുടെ ഭര്‍ത്താവ് പ്രേം ജേക്കബ് ചിത്രങ്ങള്‍ക്ക് കമന്റുമായി എത്തിയിട്ടുണ്ട്. കമന്റിന് താരം തിരികെ മറുപടിയും നല്‍കുന്നുണ്ട്.

Advertisement