Home Entertainment Celebrities

ഗ്ലാമര്‍ വേഷം, കഴുത്തില്‍ ലക്ഷ്മി ദേവിയുടെ മാല, തപ്‌സി പന്നു മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി

474

ഒത്തിരി ആരാധകരുള്ള തെന്നിന്ത്യന്‍, ബോളിവുഡ് സിനിമാതാരമാണ് തപ്‌സി പന്നു. താരത്തിനെതിരെ പോലീസില്‍ ഒരു പരാതി ലഭിച്ചിരിക്കുകയാണിപ്പോള്‍. മതവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

Advertisements

കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വിവാദങ്ങളിലായിരിക്കുന്നത്. ഗ്ലാമര്‍ വേഷം ധരിച്ച് കഴുത്തില്‍ ഹിന്ദു ദൈവമായ ലക്ഷ്മി ദേവിയുടെ മാല ധരിച്ചെത്തിയ ചിത്രമായിരുന്നു പങ്കുവെച്ചത്.

Also Read: ജന്മദിനം ആഘോഷമാക്കി രാംചരണ്‍, പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്താതെ ജൂനിയര്‍ എന്‍ടിആര്‍, താരങ്ങള്‍ തമ്മില്‍ പ്രശ്‌നമെന്ന് ചര്‍ച്ച

ഇതിനെതിരെയാണ് താരത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഹിന്ദു ദൈവങ്ങളെ അപമാനിച്ചുവെന്നും അശ്ലീലം പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് താരത്തിനെതിരെ പരാതിയില്‍ ആരോപിക്കുന്നത്.

തപ്‌സിക്കെതിരെ ബിജെപി എംഎല്‍എ മാലിനി ഗൗറിന്റെ മകനും ഹിന്ദ് രക്ഷ് സംഘടനയുടെ കണ്‍വീനറുമായ ഏകവല്യ സിങ് ഗൗറാണ് പരാതി നല്‍കിയിരിക്കുന്നത്. ഛത്രിപുര പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.

Also Read: ദയവ് ചെയ്ത് കഞ്ഞി കുടി മുട്ടിക്കരുത്, ഞങ്ങളും കുടുംബവും പ്രാരാബ്ദങ്ങളുമൊക്കെയുള്ളവരാണ്, ബിനു അടിമാലിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് അസീസ്

താരം മതവികാരം വ്രണപ്പെടുത്തിയെന്നും സനാതന ധര്‍മ്മത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയെന്നും ആരോപിച്ചുകൊണ്ടാണ് ഏകലവ്യ ഗൗര്‍ പരാതി നല്‍കിയിരിക്കുന്നെതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Advertisement