വിവാഹം പോലും വേണ്ടെന്ന് വെച്ച് അഭിനയിച്ചു, ഇന്ന് സിനിമയില്‍ 21 വര്‍ഷങ്ങള്‍ പിന്നിട്ട് തൃഷ, ആരാധകരോട് നന്ദി പറഞ്ഞ് താരം

44

തെന്നിന്ത്യയിലെ താരറാണിയാണ് തൃഷ കൃഷ്ണന്‍. സഹനടിയായി വന്ന് പിന്നീട് തന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയ മറ്റൊരു നടി തെന്നിന്ത്യയില്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ സംശയമാണ്. ലക്ഷക്കണക്കിന് ആരാധകരാണ് തെന്നിന്ത്യ മുഴുവനായി താരത്തിനുള്ളത്.

Advertisements

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ എല്ലാം തൃഷയ്ക്ക് വന്‍ ആരാധകരാണുള്ളത്. 1999ലാണ് തൃഷ തന്റെ സിനിമാഭിനയം തുടങ്ങുന്നത്. നായികയുടെ സുഹൃത്തായിട്ടായിരുന്നു ആദ്യം വെള്ളിത്തിരയിലെത്തിയത്. പിന്നീട് നടിയായും തൃഷ എത്തി. ഇന്ന് കൈനിറയെ ചിത്രങ്ങളാണ് തൃഷയ്ക്ക്.

Also Read: വെള്ള ഗൗണില്‍ വധുവിനെ പോലെ അണിഞ്ഞൊരുങ്ങി റിമി ടോമി, ആരാധകര്‍ ഏറ്റെടുത്ത് ഡാന്‍സ് വീഡിയോ

ചിരഞ്ജീവി നായകനായി വേഷമിടുന്ന പുതിയ ചിത്രത്തില്‍ നായിക തൃഷയാണ്. തെലുങ്ക് നാഗാര്‍ജുന നായകനാകുന്ന ഒരു ചിത്രത്തിലും തൃഷ നായികയായി എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇപ്പോഴിതാ സിനിമയില്‍ 21 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് തൃഷ.

ആ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുയാണ് താരമിപ്പോള്‍. ഇന്ന് താന്‍ എന്തായി തീര്‍ന്നുവോ അതിനെല്ലാം കാരണം നിങ്ങള്‍ ഓരോരുത്തരുമാണെന്നും നിങ്ങള്‍ തന്ന സ്‌നേഹവും പിന്തുണയുമാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്നും തൃഷ പറയുന്നു.

Also Read: ആ പാട്ട് എനിക്ക് ഇഷ്ടത്തേക്കാള്‍ നൊമ്പരമാണ്, അത് രമയുടെ പ്രിയപ്പെട്ട പാട്ടാണ്, ഭാര്യയുടെ ഓര്‍മ്മകളില്‍ കണ്ണുനീരോടെ ജഗദീഷ്

സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു തൃഷ ആരാധകര്‍ക്ക് നന്ദി പറഞ്ഞത്. തൃഷയുടെ പോസ്റ്റ് ആരാധകരൊന്നടങ്കം ഏറ്റെടുത്ത് കഴിഞ്ഞു. തൃഷ സിനിമയ്ക്ക് വേണ്ടി വിവാഹം പോലും വേണ്ടെന്ന് വെച്ച നടിയാണ്.

Advertisement